Arya Rajendran KSRTC Driver Issue: ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ; മേയർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ

V K Sanoj: ആര്യയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ ഡിവൈഎഫ്ഐ കൈകാര്യം ചെയ്യുമെന്നും വികെ സനോജ് വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : May 1, 2024, 03:53 PM IST
  • ആര്യ തെറ്റ് ചെയ്തിട്ടില്ലെന്നും ഡ്രൈവറാണ് ആര്യയോട് മോശമായി പെരുമാറിയതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.
  • ആര്യയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ ഡിവൈഎഫ്ഐ കൈകാര്യം ചെയ്യുമെന്നും വികെ സനോജ് വ്യക്തമാക്കി.
Arya Rajendran KSRTC Driver Issue: ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ; മേയർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിൽ ആര്യയ്ക്ക് പിന്തുണയുമായി ​ഡിവൈഎഫ്ഐ. ആര്യ തെറ്റ് ചെയ്തിട്ടില്ലെന്നും ഡ്രൈവറാണ് ആര്യയോട് മോശമായി പെരുമാറിയതെന്നും  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. ആര്യയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ ഡിവൈഎഫ്ഐ കൈകാര്യം ചെയ്യുമെന്നും വികെ സനോജ് വ്യക്തമാക്കി. 

തെമ്മാടികളെ ഇങ്ങനെ തന്നെയാണ് നേരിടേണ്ടത്. ലൈം​​ഗിക അധിക്ഷേപമുണ്ടായാൽ ചോദ്യം ചെയ്യുക തന്നെ വേണം. ആര്യ പ്രകതികരിച്ചത് ശരിയായ രീതിയാലാണ് ഇങ്ങനെ തന്നെയാണ് ഓരോ പെൺകുട്ടികളും ഇത്തരം സാ​ഹചര്യങ്ങളെ നേരിടേണ്ടത്. എന്നാൽ ആര്യയ്ക്കെെതിരെ ആസൂത്രിതമായി സൈബർ ആ​ക്രമണം നടക്കുകയാണ്. 

അവർക്ക് അപകടം വരുന്ന തരത്തിൽ കെഎസ്ആർടിസി ബസ് മറി കടന്നപ്പോൾ സ്വാഭാവികമായി ആരും ചെയ്യുന്ന കാര്യമാണ് പ്രതികരിക്കുക എന്നുള്ളത്. അത് മാത്രമാണ് ആര്യാ രാജേന്ദരനും കുടുംബവും ചെയ്തിട്ടുള്ളത്. എന്നാൽ കിട്ടിയ അവസരത്തിൽ അതിനെ തെറ്റായി വ്യാഖ്യാനിച്ച് ആക്രമണം നടത്തുകയാണ്. ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു.

ALSO READ: ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം; മുൻ പഞ്ചായത്തം​ഗം ഉൾപ്പടെയുള്ളവർക്ക് പരിക്ക്

അതേസമയം കെഎസ്ആർടിസി ബസ്സിലെ മെമ്മറി കാർഡ് കാണാതായ സംഭവം അന്വേഷിക്കും എന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ പറഞ്ഞു. തമ്പാനൂർ ഡിപ്പോയിൽ ക്യാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ ആണ് ഇന്നുള്ളത്. ഇതിൽ ബാക്കിയുള്ള മൂന്നു ബസുകളിലും മെമ്മറി കാർഡ് ഉണ്ട്. വിവാദങ്ങളിൽ ഉൾപ്പെട്ട ഈ ബസ്സിലെ മെമ്മറി കാർഡ് മാത്രമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകി എന്നും ഗവേഷകർ വ്യക്തമാക്കി. 

ഇതിനിടെ ബസ്സിലെ സിസിടിവി മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഡ്രൈവർ ആരോപിച്ചു. തൃശ്ശൂരിൽ നിന്നും വാഹനം പുറപ്പെട്ടത് മുതൽ സിസിടിവിയിൽ ക്യാമറ പ്രവർത്തിച്ചിരുന്നു. സ്ക്രീനിൽ ദൃശ്യങ്ങൾ തെളിഞ്ഞു വരുകയും ചെയ്തിരുന്നു റെക്കോർഡിങ് എന്നും കാണിച്ചിരുന്നു. ദൃശ്യങ്ങൾ മനപൂർവം ഇല്ലാതാക്കാൻ ശ്രമങ്ങൾ നടന്നിരുന്നു എന്നതിന്റെ ഭാഗമായാണ് മെമ്മറി കാർഡ് കാണാതായത് എന്നാണ് ഡ്രൈവർ യദുവിന്റെ പ്രതികരണം. തന്റെ നിരപരാധിത്വം കൂടുതൽ തെളിയാൻ ദൃശ്യങ്ങൾ പുറത്തുകൊണ്ടുവരണമെന്നും യദു ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News