Anupama Baby Adoption Case: ഹേബിയസ് കോർപസ് ഹർജി പിൻവലിച്ച് അനുപമ

ദത്ത് വിവാദം: ഹേബിയസ് കോർപസ് ഹർജി പിൻവലിച്ച് അനുപമ

Written by - Zee Malayalam News Desk | Last Updated : Nov 2, 2021, 08:23 PM IST
  • ഹർജി സ്വീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഇന്ന് അറിയിച്ചതിനെ തുടർന്നാണ് അനുപമ ഹർജി പിൻവലിച്ചത്.
  • കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്.
  • ഹർജി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ അത് തള്ളുമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
Anupama Baby Adoption Case: ഹേബിയസ് കോർപസ് ഹർജി പിൻവലിച്ച് അനുപമ

കൊച്ചി: കുഞ്ഞിനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നൽകിയ ഹേബിയസ് കോർപ്പസ് (Habeas Corpus) ഹർജി പിൻവലിച്ച് അനുപമ (Anupama). ഹർജി സ്വീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി (High Court) ഇന്ന് അറിയിച്ചതിനെ തുടർന്നാണ് അനുപമ ഹർജി പിൻവലിച്ചത്. കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്. 

എന്നാൽ ഹർജി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ അത് തള്ളുമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ഹര്‍ജി പിന്‍വലിക്കാന്‍ അനുപമയ്ക്ക് കോടതി സമയം നല്‍കി. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് ഇപ്പോൾ പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദത്ത് വിവാദവുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയം തിരുവനന്തപുരം കുടുംബ കോടതിയുടെ പരിഗണനയിലുള്ളതിനാൽ എങ്ങനെ കോടതിയിൽ ഹേബിയസ് കോർപ്പസ് നിലനിൽക്കുമെന്നും കോടതി ചോദിച്ചു. 

Also Read: Anupama's Baby Adoption case: ഹേബിയസ് കോർപസ് പിൻവലിക്കണം, അനുപമയുടെ ഹർജി സ്വീകരിക്കാതെ ഹൈക്കോടതി

കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന അനുപമയുടെ പരാതിയിൽ 2021 ഒക്ടോബർ 18-ന് മാത്രമാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നാണ് ഹർജിയിൽ അനുപമയുടെ ആവശ്യം. കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസിൽ ഹൈക്കോടതിയുടെ (High Court) അടിയന്തര ഇടപെടൽ ആവശ്യമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഡിഎൻഎ പരിശോധന (DNA Test) നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരം ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. 

Also Read: Anupama's Baby Missing Case: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ്, 5 പ്രതികൾക്ക് മൂൻകൂർ ജാമ്യം

അതിനിടെ കുഞ്ഞിനെ ​അനുപമ അറിയാതെ ദത്ത് നൽകിയെന്ന കേസിൽ‌ അനുപമയുടെ അമ്മയടക്കം 5 പ്രതികൾക്ക് കോടതി മുൻകൂർ ജാമ്യം (Anticipatory Bail) അനുവദിച്ചു. തിരുവനന്തപരും ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് (Court) ജാമ്യം അനുവദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണമെന്നും പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കോടതി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News