BevQ App ഒഴിവാക്കി; ഇനി മദ്യം വാങ്ങാൻ ടോക്കൺ വേണ്ട

കൊറോണയെ തുടർന്ന് lock down ആരംഭിച്ച സമയത്താണ് മദ്യം വാങ്ങാൻ ടോക്കൺ ഏർപ്പെടുത്തിയത്.   

Written by - Zee Malayalam News Desk | Last Updated : Jan 16, 2021, 09:23 PM IST
  • ആപ്പ് വഴി പാഴ്സൽ വിൽപ്പന മാത്രമായിരുന്നു ബാറുകളിൽ ഉണ്ടായിരുന്നത്.
  • എന്നാൽ ഡിസംബർ മുതൽ ബാറുകളിലെ പാഴ്സൽ വിൽപ്പന ഒഴിവാക്കി.
  • ആപ്പ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുക്കുകയും ചെയ്തിരുന്നു.
BevQ App ഒഴിവാക്കി; ഇനി മദ്യം വാങ്ങാൻ ടോക്കൺ വേണ്ട

തിരുവനന്തപുരം: കൊറോണ മഹാമാരി ആരംഭിച്ച കാലത്ത് മദ്യ വിൽപ്പന സുഗമമാക്കാൻ സർക്കാർ കൊണ്ടുവന്ന  ആപ്പായ ബെവ് ക്യൂ ആപ്പ് (BevQ App) ഒഴിവാക്കി. ഇതോടെ ഇനി മുതൽ മദ്യം വാങ്ങാൻ ആർക്കും ടോക്കൺ ആവശ്യമില്ല. ഇതിനുള്ള ഉത്തരവ് സർക്കാർ ഇറക്കിയിട്ടുണ്ട്. 

കൊറോണയെ തുടർന്ന് lock down ആരംഭിച്ച സമയത്താണ് മദ്യം വാങ്ങാൻ ടോക്കൺ ഏർപ്പെടുത്തിയത്. ബാറുകൾ തുറന്നതോടെ മദ്യവിൽപന ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകൾ വഴി മാത്രമാക്കിയിരുന്നു.  കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് (BevQ App) പ്രാബല്യത്തിൽ വന്നത്. 

Also Read: Covid Updates: സംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കൊവിഡ്; 27 മരണം 

ആപ്പ് വഴി പാഴ്സൽ വിൽപ്പന മാത്രമായിരുന്നു ബാറുകളിൽ ഉണ്ടായിരുന്നത്. എന്നാൽ ഡിസംബർ മുതൽ ബാറുകളിലെ പാഴ്സൽ വിൽപ്പന ഒഴിവാക്കി. ആപ്പ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുക്കുകയും ചെയ്തിരുന്നു.

ആപ്പിൽ നിന്ന് ടോക്കൺ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്ട്ലെറ്റുകളിലെ വിൽപനയ്ക്ക്  വൻ ഇടിവാണ് സംഭവിച്ചത്.  ഇതിന് പിന്നാലെ ആപ്പ് പിൻവലിക്കണമെന്ന് ബെവ്കോ സർക്കാരിനോട് ആവശ്യപ്പെട്ടു. തുടക്കം മുതൽ തന്നെ ആപ്പിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെ സർക്കാർ മുന്നോട്ട് പോകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News