അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകളിൽ വികാരഭരിതനായി മകൻ ബിനീഷ് കോടിയേരി.ZEE മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബിനീഷ് കോടിയേരി അച്ഛന്റെ ഓർമ്മകൾ പങ്കുവച്ചത്.ബിനീഷിന്റെ വാക്കുകൾ ഇങ്ങനെ " വിട പറഞ്ഞ അച്ഛനെക്കുറിച്ച് വൈകാരിതയോടെ മാത്രമെ ഏതൊരു മകനും പറയാൻ കഴിയുകയുള്ളു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗമായിരുന്നു അച്ഛൻ.എനിക്ക് എന്നെക്കാളും ഇഷ്ടമായിരുന്നു അച്ഛനെ.ജീവിതെമെന്തെന്ന് കാണിച്ച് നമ്മളെ സജ്ജമാക്കിയ ആളാണ് അച്ഛൻ.എനിക്കെതിരെ രൂക്ഷമായ ആക്രമണങ്ങൾ ഉണ്ടായപ്പോഴും ശക്തിയായി അച്ഛൻ കൂടെയുണ്ടായിരുന്നു.ഒരുപക്ഷേ മറ്റേതെങ്കിലും ആളാണ് ആ സ്ഥാനത്തെങ്കിൽ ഒരിക്കലും പിടിച്ചുനിൽക്കില്ലായിരുന്നു.
അച്ഛൻ നൽകിയ ധൈര്യമാണ് പ്രതിസന്ധികളെ അതിജീവിക്കാൻ എനിക്ക് കരുത്ത് നൽകിയത്.അച്ഛൻ നൽകിയ പാഠങ്ങളെ ഇനിയും എന്റെ ജീവിതത്തിൽ ഞാൻ മുന്നോട്ട് കൊണ്ടുപോകും.ഒരു വീഴ്ച പറ്റിയാൽ അതിൽ നിന്ന് സ്വന്തമായി എഴുന്നേൽക്കണമെന്നാണ് അച്ഛൻ പഠിപ്പിച്ചത്.അതാണ് ഞാൻ ഇപ്പോൾ പിന്തുടരുന്നത്.
ഒരുപക്ഷ അച്ഛൻ ഇല്ലെങ്കിലും എങ്ങനെ മുന്നോട്ട് പോകണമെന്ന് അച്ഛൻ പഠിപ്പിച്ചിരുന്നു.രാഷ്ടീയമെന്നാൽ നിലപാടുകളും ആശയങ്ങളിമാണെന്ന് അച്ഛൻ ഉറച്ച് വിശ്വസിച്ചിരുന്നു. രാഷ്ട്രീയം വ്യക്തിപരമാകരുതെന്ന് എപ്പോഴും പറയുമായിരുന്നു."ജനാധിപത്യ രാജ്യത്ത് വിമർശനങ്ങൾ നല്ലതാണെന്നും എന്നാൽ അത് വ്യക്തിപരമാകുമ്പോഴാണ് ബുദ്ധിമുട്ടുകളുണ്ടാകുന്നതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു.
ALSO READ: Measles Outbreak: അഞ്ചാംപനി ആഗോളഭീഷണിയായി മാറിയതായി ലോകാരോഗ്യ സംഘടന
കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരിയെ തെരഞ്ഞെടുത്തത് വലിയ വിവാദങ്ങളായിരുന്നു. കായികസംഘടനകൾ രാഷ്ട്രീയവത്കരിക്കുന്നുവെന്നായിരുന്നു വിമർശനമുയർന്നത്.
പൂർണമായ അഭിമുഖം ചുവടെ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...