കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്, നാളെയും മറ്റന്നാളുമായി 2.5 ലക്ഷം പേർക്ക് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

പരീക്ഷകൾക്കും അടിയന്തര സേവനങ്ങൾക്കും തടസമുണ്ടാകാതെയായിരിക്കും നിയന്ത്രണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും

Written by - Zee Malayalam News Desk | Last Updated : Apr 15, 2021, 05:25 PM IST
  • ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ ആർടിപിസിആർ ടെസ്റ്റിങ് യൂണിറ്റുകൾ ഉപയോ​ഗപ്പെടുത്തും
  • വ്യാപകമായ പരിശോധന, കർശനമായ നിയന്ത്രണം, ഊർജിതമായ വാക്സിനേഷൻ എന്നീ മൂന്ന് തലങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്
  • വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുണ്ട്
  • തങ്ങൾക്ക് നിശ്ചയിച്ച ടാർ​ഗറ്റ് ജില്ലകൾ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി യോ​ഗത്തിൽ നിർദേശിച്ചു
കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്, നാളെയും മറ്റന്നാളുമായി 2.5 ലക്ഷം പേർക്ക് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ (Restrictions) വീണ്ടും ശക്തമാക്കാൻ തീരുമാനം. പൊതു, സ്വകാര്യ ചടങ്ങുകൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോ​ഗത്തിലാണ് ഈ നിർദേശം ഉയർന്നത്. കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോ​ഗം വിളിച്ചത്. സംസ്ഥാനത്ത് നാളെയും മറ്റന്നാളും രണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന (Covid Test) നടത്താൻ തീരുമാനിച്ചു.

കൊവിഡ് മുന്നണി പ്രവർത്തകർ, കൊവിഡ് വ്യാപനം വളരെ വേ​ഗം നടക്കുന്ന സ്ഥലങ്ങളിൽ ജീവിക്കുന്നവർ, ധാരാളം ആളുകളുമായി സമ്പർക്കം പുലർത്തുന്ന പൊതു​ഗതാ​ഗത മേഖലയിലുള്ളവർ എന്നിങ്ങനെയുള്ള ജനങ്ങളുമായി അടുത്തിടപഴകുന്ന ഹൈ റിസ്ക് കാറ്റ​ഗറിയിൽ പെടുന്നവ‍ർക്കാണ് ടെസ്റ്റുകൾ നടത്തുന്നത്. ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ ആർടിപിസിആർ ടെസ്റ്റിങ് യൂണിറ്റുകൾ ഉപയോ​ഗപ്പെടുത്തും. വ്യാപകമായ പരിശോധന, കർശനമായ നിയന്ത്രണം, ഊർജിതമായ വാക്സിനേഷൻ എന്നീ മൂന്ന് തലങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുണ്ട്. തങ്ങൾക്ക് നിശ്ചയിച്ച ടാർ​ഗറ്റ് ജില്ലകൾ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി യോ​ഗത്തിൽ നിർദേശിച്ചു.

ALSO READ: Covid 19 Second Wave: രാജ്യം കടുത്ത ആശങ്കയിൽ; ആദ്യമായി 2 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കണക്കുകൾ

പരീക്ഷകൾക്കും അടിയന്തര സേവനങ്ങൾക്കും തടസമുണ്ടാകാതെയായിരിക്കും നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ടെയ്ൻമെന്റ് (Containment Zone) സോണുകളിൽ കർശന നിയന്ത്രണം തുടരും. കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം മാളുകളിലും മാർക്കറ്റുകളിലും പ്രവേശനം അനുവദിക്കാൻ ആലോചിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ സ‍ർക്കാർ വകുപ്പുകളും സ​ഹകരിച്ച് കാര്യങ്ങൾ കൃത്യമായി ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അടുത്ത രണ്ടാഴ്ച ഫലപ്രദമായ നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകണം. കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിക്കുന്നത് കൊവിഡ് പരിശോധനക്ക് തടസമാകുന്ന രീതിയിലാകരുത്.

പരീക്ഷാ കാലമായതിനാൽ വിദ്യാർഥികൾക്ക് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തണം. വലിയ തിരക്കുള്ള മാളുകൾ, മാർക്കറ്റുകൾ (Market) എന്നിവിടങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. ഇത്തരം സ്ഥലങ്ങളിൽ ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം ഉണ്ടാകണം. വിവാഹം, ​ഗൃഹപ്രവേശം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുന്നതിന് മുൻപ് ഉണ്ടായിരുന്നത് പോലെ മുൻകൂർ അനുമതി വാങ്ങണം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 75 ആയും ഔട്ട്ഡോർ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 150 ആയും പരിമിതപ്പെടുത്തി. എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ALSO READ: Covid 19 Second Wave: ഉത്തരേന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു

ട്യൂഷൻ സെന്ററുകളിൽ ജാ​ഗ്രത പുലർത്താൻ നിർദേശം നൽകി. ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററുകളുടെ സൗകര്യം വർധിപ്പിക്കും. കൊവിഡ് വാക്സിൻ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യവും യോ​ഗം ചർച്ച ചെയ്തു. ഇക്കാര്യം വീണ്ടും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനമായി. ആരോ​ഗ്യമന്ത്രി, ആരോ​ഗ്യ സെക്രട്ടറി, ഡിഎംഒമാർ, ജില്ലാ കലക്ടർമാർ, എസ്പിമാർ തുടങ്ങിയവർ യോ​ഗത്തിൽ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News