വയനാട്: കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരും പോലീസിന്റെ പിടിയിൽ. പ്രതികളായ നാല് പേരെയാണ് എറണാകുളത്ത് നിന്ന് വയനാട് പോലീസ് പിടികൂടിയത്. കേസിൽ എട്ടുപേരെ മുമ്പ് പിടികൂടിയിരുന്നു.
ഒക്ടോബർ 12ന് പുലര്‍ച്ചെ മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘമാണ് കരണി സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ അഷ്‌കര്‍ അലിയെ വീട്ടില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നാല് പേരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ALSO READ: ആനക്കൊമ്പുകളും നാടൻ തോക്കുകളുമായി മൂന്ന് പേർ പിടിയിൽ
എറണാകുളം സ്വദേശികളായ പനങ്ങാട് കടന്ത്രറ വീട്ടില്‍ കെ.യു.പ്രവീണ്‍കുമാര്‍, മുളന്തുരുത്തി ഏലിയേറ്റില്‍ വീട്ടില്‍ ജിത്തു ഷാജി, കളമശ്ശേരി നാറക്കാട്ടില്‍ വീട്ടില്‍ സി. പ്രവീണ്‍, തൃക്കാക്കാരത്തോപ്പില്‍ വലിയപറമ്പില്‍ വീട്ടില്‍ ഷറഫദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
അക്രമം നടന്ന് ഒരു മാസത്തിനുള്ളില്‍ നാല് പേരെ എറണാകുളത്ത് നിന്നും മൂന്ന് പേരെ തമിഴ്നാട്ടില്‍ നിന്നും ഒരാളെ കോഴിക്കോട് നിന്നും നേരത്തെ പോലീസ് പിടികൂടിയിരുന്നു. മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബിജു ആന്റണി, ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അക്രമം നടന്ന് രണ്ട് മാസത്തിനുള്ളില്‍ 12 പ്രതികളെയും പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.