Dcc President List: ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും തള്ളി മുരളീധരൻ, എല്ലാവർക്കും ഗ്രൂപ്പുണ്ടെന്ന് ചെന്നിത്തല

അതേസമയം ഉമ്മൻ ചാണ്ടിയെയും, ചെന്നിത്തലയേയും തള്ളി കെ.മുരളീധരൻ എം.പിയും രംഗത്ത് വന്നു. ഇരുവരുമായും രാഹുൽ ഗാന്ധി നേരിട്ട് ചർച്ച നടത്തിയതാണ്.

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 11:11 AM IST
  • പട്ടികയിൽ വേണ്ടത്ര ചർച്ചയുണ്ടായില്ലെന്നാണ് രമേശ ചെന്നിത്തല കുറ്റപ്പെടുത്തിയത്
  • എല്ലാവർക്കും ഗ്രൂപ്പുണ്ട്. എല്ലാവരും ഗ്രൂപ്പ് മാനേജർമാരായി പ്രവർത്തിച്ചിട്ടുമുണ്ട്.
  • ഹൈക്കമാൻഡിൻറെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ചെന്നിത്തല
Dcc President List: ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും തള്ളി മുരളീധരൻ, എല്ലാവർക്കും ഗ്രൂപ്പുണ്ടെന്ന് ചെന്നിത്തല

Trivandrum: ഡി.സി.സി പ്രസിഡൻറുമാരുടെ ലിസ്റ്റ് വന്നതോടെ ആവനാഴിയിലെ അവസാനത്തെ അമ്പും പയറ്റാനുള്ള പുറപ്പാടിലാണ് കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ. ഇതിനോടകം ഉമ്മൻ ചാണ്ടിയുടെയും,രമേശ് ചെന്നിത്തയുടേയും അടക്കം പ്രതികരണങ്ങൾ വന്ന് കഴിഞ്ഞു. എല്ലാവരും പരസ്യമായി ഡിസിസി ലിസ്റ്റിനോടുള്ള എതിർപ്പ് പ്രകടപ്പിച്ച് കഴിഞ്ഞു.

അതേസമയം ഉമ്മൻ ചാണ്ടിയെയും, ചെന്നിത്തലയേയും തള്ളി കെ.മുരളീധരൻ എം.പിയും രംഗത്ത് വന്നു. ഇരുവരുമായും രാഹുൽ ഗാന്ധി നേരിട്ട് ചർച്ച നടത്തിയതാണ്. മുൻ കാലങ്ങളിൽ ഉണ്ടായിരുന്നത് പേര് ചോദിക്കൽ മാത്രമാണ്. ഇത്തവണ ഒാരോ ജില്ലയെക്കുറിച്ചും നടന്നുവെന്നും മുരളീധരൻ പറഞ്ഞു.

ALSO READ: Dcc President List: കോൺഗ്രസ്സിൽ അടി കനക്കുന്നു, വീണ്ടുമൊരു പോസ്റ്റർ- ഇത്തവണ പാലോട് രവിക്കെതിരെ

അതേസമയം പരസ്യ പ്രതികരണത്തിൻറെ പേരിൽ നേതാക്കളെ സസ്പെൻഡ് ചെയ്ത നിലപാടിനെതിരെ കെ.സി ജോസഫും രംഗത്തെത്തി. ഉമ്മൻ ചാണ്ടിയുടെ വാക്കുകളിൽ എല്ലാമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

പട്ടികയിൽ വേണ്ടത്ര ചർച്ചയുണ്ടായില്ലെന്നാണ് രമേശ ചെന്നിത്തല കുറ്റപ്പെടുത്തിയത്. എല്ലാവർക്കും ഗ്രൂപ്പുണ്ട്. എല്ലാവരും ഗ്രൂപ്പ് മാനേജർമാരായി പ്രവർത്തിച്ചിട്ടുമുണ്ട്. ഹൈക്കമാൻഡിൻറെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ചെന്നിത്തല പറഞ്ഞു.

ALSO READDcc President List: പ്രശ്നം പ്രായമായവരോ? ഹൈക്കമാൻഡിൽ സമ്മർദ്ദം, പുതിയ പേരുകൾ ഡി.സി.സി പട്ടികയിലേക്ക്?

ഡി.സി.സി ലിസ്റ്റ് വന്നതിന് പിന്നാലെ പരസ്യ പ്രതികരണം നടത്തിയതിന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി അനിൽകുമാറിനെയും, എ.കെ ശിവദാസൻ നായരെയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തായിരുന്നു.വലിയ വിവാദമാണ് ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടിക വന്നതിന് പിന്നാലെ കോൺഗ്രസ്സിലുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News