കൊച്ചി: ഡോളർ കടത്തു കേസിൽ (Dollar Smuggling Case) സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ലയെന്ന് റിപ്പോർട്ട്. തനിക്ക് ഔദ്യോഗിക തിരക്കുകൾ ഉള്ളത് കൊണ്ട് ഇന്ന് എത്താൻ കഴിയാത്തതെന്നും ഏപ്രിൽ ആദ്യവാരം താൻ ഹാജരാകാമെന്നും സ്പീക്കർ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.
ഡോളർ കടത്തു കേസിൽ (Dollar Smuggling Case) മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ഇതിന്ശേഷമാണ് സ്പീക്കർക്ക് 12 ന് കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയത്.
Also Read: Kerala Assembly Election 2021: കളംപിടിക്കാൻ BJP, ദേശീയ നേതാക്കളുടെ വന്‍ നിരതന്നെ കേരളത്തിലേയ്ക്ക്
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ (P.Sreeramakrishnan) കോൺസുലർ ജനറൽ വഴി ഡോളർ കടത്ത് നടത്തിയെന്നും ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ പണം നിക്ഷേപിച്ചുവെന്നുമാണ് കേസ്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉടമകളുടെ മൊഴി കസ്റ്റംസ് (Cutoms) ശേഖരിച്ചിട്ടുണ്ട്. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ (Swapna Suresh) അടിസ്ഥാനത്തിലാണ് ഈ നടപടി.
കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കറിനും നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്. മാത്രമല്ല സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന UAE കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്പീക്കറുടെയും കോൺസുൽ ജനറലിന്റെയുമിടയിൽ സംസാരിച്ചത് താനായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.