Wild Elephant attack: വയനാട്ടിൽ കാട്ടാന ആക്രമിച്ച ഇക്കോ ടൂറിസം ജീവനക്കാരൻ മരിച്ചു

Wayanad Wild Elephant attack: വെള്ളിയാഴ്ച്ച രാവിലെ 9.30 യോടെ പാക്കം കുറുവാ ദ്വീപ് റൂട്ടിൽ വെച്ചാണ് പോളിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 06:26 PM IST
  • കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോൾ ജോലിക്കു പോകുന്ന വഴി കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ടു.
  • ഭയന്നോടുന്നതിനിടയിൽ മറിഞ്ഞു വീണ പോളിനെ കാട്ടാന ചവിട്ടുകയായിരുന്നു.
Wild Elephant attack: വയനാട്ടിൽ കാട്ടാന ആക്രമിച്ച ഇക്കോ ടൂറിസം ജീവനക്കാരൻ മരിച്ചു

കോഴിക്കോട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ പാക്കം സ്വദേശി വെള്ളച്ചാലിൽ പോളി (52) അന്തരിച്ചു. വയനാട് കുറുവാ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായിരുന്നു അദ്ദേഹം. കാട്ടാനയുടെ ആക്രമണത്താൽ ​ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് തീവ്ര പരിചരണ വിഭാ​ഗ​ത്തിലേക്ക് മാറ്റിയെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു. 

വെള്ളിയാഴ്ച്ച രാവിലെ 9.30 യോടെ പാക്കം കുറുവാ ദ്വീപ് റൂട്ടിൽ വെച്ചാണ് പോളിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോൾ ജോലിക്കു പോകുന്ന വഴി കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ടു. ഭയന്നോടുന്നതിനിടയിൽ മറിഞ്ഞു വീണ പോളിനെ കാട്ടാന ചവിട്ടുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ സഹപ്രവർത്തകരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം മാനതവാടി ആശുപത്രിയിലാണ് എത്തിച്ചത്. 

ALSO READ: വീട്ടിലേയ്ക്ക് വരുന്ന അപരിചിതരെ സൂക്ഷിക്കുക..! മുന്നറിയിപ്പുമായി പോലീസ്

അവിടെ നിന്നും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മുന്ന് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. മാനന്തവാടി ആശുപത്രിയിൽ നിന്നും പോളുമായി പുറപ്പെട്ട ആംബുലൻസ് 57 മിനിറ്റുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. ഒരാഴ്ച്ചയ്ക്കിടെ കാട്ടാന ആക്രമണത്തെതുടർന്ന് മരിക്കുന്ന രണ്ടാമത്തെ ആളാണിത്. കഴിഞ്ഞ ശനിയാഴ്ച്ച കർണാടകയിൽ നിന്നും എത്തിയ ബേലൂർ മഖ്നയെന്ന കാട്ടാനയുടെ കുത്തേറ്റ് അജീഷ് എന്ന പ്ര​ദേശവാസി കൊല്ലപ്പെട്ടിരുന്നു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_use

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News