കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ എം.എല്‍.എ എം.സി കമറുദീന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങളുടെ വീട്ടിലടക്കം എട്ട് സ്ഥലങ്ങളിലാണ് ക്രൈംബ്രാഞ്ച് സംഘം ഒരുമിച്ചു പരിശോധന നടത്തുന്നത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന.
നിക്ഷേപകരെ കബളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയർമാനായ എംസി ഖമറൂദ്ദീനും എംഡിയായ പൂക്കോയ തങ്ങളും രജിസ്റ്റർ ചെയ്തത്. കാസർഗോഡ് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ നേരത്തെ കേസെടുത്തത്. മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്.
ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്ക്കെതിരെ കേസ്.
എണ്ണൂറോളം പേരിൽ നിന്നായി നൂറുകോടിയിലേറെ രൂപയാണ് നിക്ഷേപ ഇനത്തിൽ പിരിച്ച് വാങ്ങിയത്.
ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് കെ.സി കമറുദ്ദീൻ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.
നേരത്തെ കേസിൽ അന്വേഷണം സജീവമല്ലെന്ന് വലിയ പരാതിയുണ്ടായിരുന്നു. ഇതേ തുടർന്നാണ് സമര പരിപാടികളും നിക്ഷേപകർ പദ്ധതിയിട്ടിരുന്നു ഇതിനിടയിലാണ് റെയിഡ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...