പാലക്കാട്: വേനൽ കടുത്ത സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്. അട്ടപ്പാടി, അഗളി വനം റേഞ്ചുകളുടെ പരിധിയിലും ഡ്രോൺ നിരീക്ഷണം നടത്തി.
ചൂട് വർധിച്ച സാഹചര്യത്തിൽ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളിലും ചൂടു കൂടിയതോടെ വന്യജീവികള്‍ കാടിറങ്ങാന്‍ സാധ്യതയുള്ള മേഖലകളിലുമാണ് വനം വകുപ്പ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
ALSO READ: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനകളിറങ്ങി; ഉന്നതതലയോഗം വിളിച്ച് വനം മന്ത്രി
മാര്‍ച്ച് അവസാനം വരെ ഡ്രോണ്‍ സാങ്കേതിക സഹായത്തോടു കൂടിയുളള നിരീക്ഷണം നടത്തും. അഞ്ച് കിലോമീറ്ററിലധികം ദൂര പരിധിയിൽ ഒന്നിലധികം ഡ്രോണുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടക്കുന്നത്. അതേസമയം, അതിരപ്പള്ളി തുമ്പൂർമുഴിയിൽ എണ്ണപ്പന തോട്ടത്തിൽ കാട്ടാനയിറങ്ങി.
ചാലക്കുടി-അതിരപ്പള്ളി പാതയ്ക്ക് സമീപമുള്ള തോട്ടത്തിലാണ് കാട്ടാനകൾ ഇറങ്ങിയത്. റോഡിന് അരികിലായി രണ്ട് കാട്ടാനകളാണ് നിലയുറപ്പിച്ചത്. റോഡിൽ നിന്ന് 150 മീറ്റർ മാത്രം അകലെയാണ് കാട്ടാനകൾ എത്തിയത്.
കഴിഞ്ഞദിവസം സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തൃശൂർ പെരിങ്ങൽക്കുത്തിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ഊരുമൂപ്പൻ രാജന്റെ ഭാര്യ വത്സലയാണ് മരിച്ചത്. കോഴിക്കോട് കക്കയത്ത് കർഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.