Gold and Silver Rate Today: സ്വര്‍ണവില വീണ്ടും കുതിച്ചു, ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേയ്ക്ക്

 

Written by - Zee Malayalam News Desk | Last Updated : May 30, 2022, 11:53 AM IST
  • ഇന്ന് വിപണിയില്‍ പവന് (8 ഗ്രാം) 80 രൂപ വര്‍ദ്ധിച്ച് 38,280 രൂപയിലെത്തി.
  • ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,785 രൂപയായി.
Gold and Silver Rate Today: സ്വര്‍ണവില വീണ്ടും കുതിച്ചു, ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേയ്ക്ക്
 
Gold and Silver Rate Today: സ്വര്‍ണവില വീണ്ടും കുതിച്ചു, ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേയ്ക്ക് 
 
Gold and Silver Rate on May 30:  മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയർന്നു, ഈ  മാസത്തെ  ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് അടുക്കുകയാണ് സ്വര്‍ണ നിരക്ക്.
 
ഇന്ന് വിപണിയില്‍  പവന് (8 ഗ്രാം)  80 രൂപ വര്‍ദ്ധിച്ച് 38,280 രൂപയിലെത്തി.  ഒരു ഗ്രാം സ്വര്‍ണത്തിന്  10 രൂപയാണ് ഇന്ന്  കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,785 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ നിന്ന് വെറും  40 രൂപ കുറവിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.  
 
 
ഇക്കഴിഞ്ഞ 25നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 38,320 രൂപ രേഖപ്പെടുത്തിയത്. മേയ് 1ന് ഒരു പവന്‍ സ്വര്‍ണത്തിന് 37,920 രൂപയായിരുന്നു വില. മേയ് 18ന് രേഖപ്പെടുത്തിയ 36,880 രൂപയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.  
 
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല.  വെള്ളിവില ഗ്രാമിന് 67 രൂപയാണ്.  925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 
 
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ എന്നും ഒരു  സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ കാണുന്നത്. അതിനാല്‍  സ്വര്‍ണവില  ഡിമാന്‍ഡിനെ ബാധിക്കുന്നില്ല.   
 
നിക്ഷേപം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ആഗോളവിപണിയില്‍ ഡോളറിന്‍റെ  മൂല്യം, പലിശ നിരക്കുകളിലെ വ്യത്യാസം, തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 
 
 
 
 
 
   

Trending News