കൊച്ചി: പുതിയ സെനറ്റ് അംഗങ്ങളെ കേരള സർവ്വകലാശാലയിൽ നിയമിക്കുന്നതിന് ഹൈക്കോടതി വിലക്ക്. ചാൻസലർ കൂടിയായ ഗവർണർകാണ് കോടതിയുടെ നിർദ്ദേശം.ഗവർണർ പുറത്താക്കിയ 15 അംഗങ്ങൾ നൽകിയ ഹർജിയിലാണ് നടപടി.
സെനറ്റ് അംഗങ്ങളെ പുറത്താക്കിയ രേഖകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകി. ഗവര്‍ണറുടെ നടപടി പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് ഉത്തരവിട്ട് കോടതി വ്യക്തമാക്കി.ഹര്‍ജി 31 ന് വീണ്ടും പരിഗണിക്കും. സെർച്ച് കമ്മറ്റിയിലേക്കുള്ള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസലർ കൂടിയായ ഗവർണർ അയോഗ്യരാക്കിയത്.
ഇതിൽ നാല് പേർ വകുപ്പ് മേധാവിമാരും രണ്ട് പേർ സിന്റിക്കേറ്റ് അംഗങ്ങളുമാണ്. അതിനിടയിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻപിള്ളക്ക് സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് തന്നെ ഉത്തരവിറക്കണമെന്നാണ് അന്ത്യശാസനവും ഗവർണർ പുറപ്പെടുവിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...