നരബലിയുടെ തെളിവെടുപ്പില്‍ കണ്ടത് ഭീകര കാഴ്ചകൾ; നടുക്കത്തോടെ സ്ഥലത്തെ വാർഡ് മെമ്പർ

കണ്ടത് ഭീകരമായ ദൃശ്വങ്ങളെന്ന് തെളിവെടുപ്പിന് സാക്ഷിയായ വാർഡ് അംഗം കെ പി മുകുന്ദൻ പറഞ്ഞു. മനുഷ്യ ശരീരം എന്ന് പോലും തോന്നാത്ത തരത്തിൽ നിരവധി ചെറു കഷണങ്ങളായാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഭഗവത് സിങും ഭാര്യ ലൈലയും ഇത്തരം ഒരു പ്രവൃത്തിയിൽ ഏർപ്പെടുമെന്ന് കരുതിയില്ലെന്നും സമീപവാസിയും മുൻ ഇലന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന  കെ പി മുകുന്ദൻ പറഞ്ഞു.

Edited by - Zee Malayalam News Desk | Last Updated : Oct 12, 2022, 01:09 PM IST
  • കണ്ടത് ഭീകരമായ ദൃശ്വങ്ങളെന്ന് തെളിവെടുപ്പിന് സാക്ഷിയായ വാർഡ് അംഗം കെ പി മുകുന്ദൻ പറഞ്ഞു.
  • ജനപ്രതിനിധി എന്ന നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതിന് സാക്ഷിയായിരുന്നു കെ പി മുകുന്ദൻ.
  • ഭഗവൽ സിങ്ങ് പ്രദേശത്തെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും സിപിഎം, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായിരുന്നു.
നരബലിയുടെ തെളിവെടുപ്പില്‍ കണ്ടത് ഭീകര കാഴ്ചകൾ; നടുക്കത്തോടെ സ്ഥലത്തെ വാർഡ് മെമ്പർ

പത്തനംതിട്ട: ഇലന്തൂരിനെ നടുക്കിയ നരബലിയുടെ മരവിപ്പിൽ നിന്ന് നാട് മുക്തമായിട്ടില്ല. അതി ക്രൂരമായ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവരികയാണ്. നരബലിക്ക് ശേഷം മാംസം പാചകം ചെയ്ത് കഴിച്ചുവെന്നതാണ് ഏറ്റവും ക്രൂരമായ വിവരം. സംഭവ സ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തയപ്പോൾ തെളിവെടുപ്പിന് സാക്ഷിയായ വാർഡ് മെമ്പർ നടുക്കത്തോടെയാണ് ആ കാഴ്ചയെപ്പറ്റി വിവരിച്ചത്. 

കണ്ടത് ഭീകരമായ ദൃശ്വങ്ങളെന്ന് തെളിവെടുപ്പിന് സാക്ഷിയായ വാർഡ് അംഗം കെ പി മുകുന്ദൻ പറഞ്ഞു. മനുഷ്യ ശരീരം എന്ന് പോലും തോന്നാത്ത തരത്തിൽ നിരവധി ചെറു കഷണങ്ങളായാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഭഗവത് സിങും ഭാര്യ ലൈലയും ഇത്തരം ഒരു പ്രവൃത്തിയിൽ ഏർപ്പെടുമെന്ന് കരുതിയില്ലെന്നും സമീപവാസിയും മുൻ ഇലന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന  കെ പി മുകുന്ദൻ പറഞ്ഞു.

Read Also: ഇലന്തൂർ നരബലി; നാല് അടിയോളം കുഴിയിൽ ഉപ്പ് വിതറി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ച് മൂടി, മുകളിൽ മഞ്ഞൾ നട്ടു

ജനപ്രതിനിധി എന്ന നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതിന് സാക്ഷിയായിരുന്നു വാർഡ് അംഗം കൂടിയായ കെ പി മുകുന്ദൻ. മൂന്ന് കുഴികളിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഭീകരമായ ദൃശ്യങ്ങൾക്കാണ് സാക്ഷിയാകേണ്ടി വന്നതെന്നും കെ പി മുകുന്ദനും ഇലന്തൂർ ബോക്ക് അംഗം സാലി ലാലുവും പറഞ്ഞു. 

ഭഗത് സിംഗും ലൈലയും  ഇത്തരമൊരു പ്രവ്യത്തിയിൽ ഏർപ്പെടുമെന്ന് കരുതിയില്ല. ഭഗവൽ സിങ്ങ് പ്രദേശത്തെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും സി പി എം, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായിരുന്നു എന്നും കെ പി മുകുന്ദൻ പറഞ്ഞു.
 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News