കോഴിക്കോട്: സ്വർണ്ണക്കടത്തും സമാന സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ കോഴിക്കോട് വിവിധയിടങ്ങളിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (IB) റെയിഡ്. ചിന്താവളപ്പ് റോഡിന് സമീപത്തെ കെട്ടടിത്തിൽ സമാന്തര ടെലഫോൺ എക്സചേഞ്ച് കണ്ടെത്തി. ജില്ലയിൽ ഏഴിടങ്ങളിലായാണ് ഐ.ബി പരിശോധന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ശാദരാ മന്ദിരം സ്വദേശി ജുറൈസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചുവന്നത്. ചൈനീസ് ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഇത്തരം ഫോൺ സംവിധാനങ്ങൾ ട്രാക്ക് ചെയ്യാൻ കഴിയില്ലെന്നതാണ് പ്രത്യേകത.
വിദേശ കോളുകൾ അടക്കം ജുനൈസിൻറെ എക്സേചേഞ്ചിൽ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഐ.ബി കണ്ടെത്തി.കഴിഞ്ഞ മാസം ബാംഗ്ലൂരിൽ അനധികൃത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയതിനു മലയാളി ഉൾപ്പെടെ രണ്ടുപേർ പിടിയിലായിരുന്നു നേരത്തെ കൊച്ചി കാക്കനാടും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പോലീസ് കണ്ടെത്തിയിരുന്നു.
Also Read: Maranalloor Rape Case : മാറനല്ലൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി : എട്ടുപേർ കസ്റ്റഡിയിൽ
അതേസമയം കരിപ്പൂർ സ്വർണ്ണക്കടത്തുമായി ഇതിന് ബന്ധമുണ്ടാവുമെന്നാണ് പോലീസിൻറെ അനുമാനം. എക്സചേഞ്ച് വഴിയെത്തിയ കോളുകളാണ് സ്വർണ്ണക്കടത്ത് നിയന്ത്രിച്ചതെന്നും പോലീസ് കരുതുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA