ആറു ദിനം അഭ്രപാളിയിൽ വിസ്മയം പകർന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം.സമാപന ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.വൈകിട്ട് 6 നു കൈരളി തിയേറ്ററിലാണ് സമാപന ചടങ്ങുകൾ നടക്കുന്നത്.
സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ സമാപന ചടങ്ങിൽ അധ്യക്ഷനാകും. മന്ത്രി വി. ശിവൻകുട്ടി, ശശി തരൂർ എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, ഫെസ്റ്റിവൽ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി, ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്സൺ ഹൻസാ തപ്ലിയാൽ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് പുരസ്‌കാരം ലഭിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മികച്ച ലോംഗ് ഡോക്യുമെന്‍ററിക്ക് രണ്ടു ലക്ഷം രൂപയും ഷോര്‍ട്ട് ഡോക്യുമെന്‍ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനം. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപ ലഭിക്കും. മികച്ച രണ്ടാമത്തെ ലോംഗ് ഡോക്യുമെന്‍ററിക്കും മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രത്തിനും ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയും ലോംഗ് ഡോക്യുമെന്‍ററിയിലെ മികച്ച എഡിറ്റിംഗിന് 20,000 രൂപയും നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...