Thiruvallam Toll Plaza : തിരുവല്ലം ടോൾ പ്ലാസ സമരം ഒത്തുതീർപ്പായി 11 കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാർക്ക് യാത്ര സൗജന്യം

സ്ഥലം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty) വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. 

Written by - Zee Malayalam News Desk | Last Updated : Oct 1, 2021, 01:56 PM IST
  • സ്ഥലം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty) വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
  • യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു .
  • കുമരിച്ചന്ത മുതൽ കോവളം ഭാഗത്തേയ്ക്ക് 11 കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാരുടെ കാർ അടക്കമുള്ള വാഹനങ്ങൾക്ക് സൗജന്യമായി ടോൾ പ്ലാസ വഴി കടന്നു പോകാം.
  • ഇതിനായി ഒരാഴ്ചത്തേക്ക് തിരിച്ചറിയൽ രേഖകളും അതിനുശേഷം സൗജന്യ പാസും പരിസരവാസികൾക്ക് ഉപയോഗിക്കാം.
Thiruvallam Toll Plaza : തിരുവല്ലം ടോൾ പ്ലാസ സമരം ഒത്തുതീർപ്പായി 11 കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാർക്ക് യാത്ര സൗജന്യം

Thiruvananthapuram : തിരുവല്ലം ടോൾ പ്ലാസ (Thiruvallam Toll Plaza) സമരം ഒത്തുതീർപ്പായി. സ്ഥലം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty) വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു . കുമരിച്ചന്ത മുതൽ കോവളം ഭാഗത്തേയ്ക്ക് 11 കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാരുടെ കാർ അടക്കമുള്ള വാഹനങ്ങൾക്ക് സൗജന്യമായി ടോൾ പ്ലാസ വഴി കടന്നു പോകാം.

ഇതിനായി ഒരാഴ്ചത്തേക്ക് തിരിച്ചറിയൽ രേഖകളും അതിനുശേഷം സൗജന്യ പാസും പരിസരവാസികൾക്ക് ഉപയോഗിക്കാം. പാസ് വിതരണം ഇന്ന് മുതൽ തുടങ്ങും. ടോൾ പ്ലാസ പ്രദേശത്ത് വെള്ളക്കെട്ട് ഒരാഴ്ചകൊണ്ട് പരിഹരിക്കും. ഇതിനുള്ള പ്രവർത്തികൾ ടോൾ പ്ലാസ അധികൃതർ തുടരുകയാണ്. 

ALSO READ: Former Chief Secretary CP Nair : മുൻ ചീഫ് സെക്രട്ടറിയും സാഹിത്യക്കാരനുമായ സിപി നായർ അന്തരിച്ചു

തിരുവല്ലം ജംഗ്ഷനിൽ ഒരു മാസത്തിനകം പുതിയ പാലത്തിന് ടെൻഡർ വിളിക്കും. കോവളം പാറോട് പ്രദേശത്തെ നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കും. ഇതിനായി പാലക്കാട് ഐഐടിയിലെ വിദഗ്ധർ എത്തി റിപ്പോർട്ട് തയ്യാറാക്കും.

ALSO READ: Pneumococcal Vaccine : സംസ്ഥാനത്ത് കുട്ടികൾക്കായുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിച്ചു

 
മന്ത്രിയെ കൂടാതെ ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐഎഎസ്, എം വിൻസെന്റ് എം എൽ എ , ഡി സി പി വൈഭവ് സക്സേന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ്‌ ഡയറക്ടർ പ്രവീൺ കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News