Kerala Assembly Election 2021 Result : കേരളം ചരിത്രത്തിൽ ആദ്യമായി തുടർഭരണത്തിലേക്ക്, നില മെച്ചപ്പെടുത്തി ബിജെപി

തിരഞ്ഞെടുപ്പിലെ ആദ്യ വിജയി ആയി മന്ത്രി ടി പി രാമകൃഷ്ണൻ, ബിജെപി ഒന്നാം സ്ഥാനത്തുള്ള മണ്ഡലങ്ങളിൽ വ്യക്തമായ  മുന്നേറ്റം

Last Updated : May 2, 2021, 12:49 PM IST
  • കേരളത്തിൽ എൽഡിഎഫ് തേരോട്ടം
  • കേരള ചരിത്രത്തിൽ ആദ്യമായി തുടർഭരണം നേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
  • തിരഞ്ഞെടുപ്പിൽ ആദ്യ വിജയിയായി പേരമ്പ്രയിൽ മന്ത്രി ടി പി രാമകൃഷ്ണൻ ജയിച്ചു
Kerala Assembly Election 2021 Result : കേരളം ചരിത്രത്തിൽ ആദ്യമായി തുടർഭരണത്തിലേക്ക്, നില മെച്ചപ്പെടുത്തി ബിജെപി

കേരള നിയമമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ (Kerala Assembly Election Result 2021) ഏകദേശം നാല് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് തരംഗം അലയടിക്കുന്നു. 2016 ലെ അതെ സീറ്റ് നിലയെക്കാൾ എൽഡിഎഫ് മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പല മണ്ഡലങ്ങളിൽ ഫോട്ട ഫിനിഷിങ്ങിലേക്ക് ബിജെപിക്ക് രണ്ട സീറ്റുകളിൽ മുന്നേറ്റം നേമത്തിന് പുറമെ ബിജെപിക്ക് പാലക്കാട് മുന്നേറ്റം. തിരുവനന്തപുരത്ത് നേമം ഒഴികെ എല്ലാ മണ്ഡലത്തിലും എൽഡിഎഫ് തേരോട്ടം.

കൊല്ലത്ത് എൽഡിഎഫിന് തിരിച്ചടിയായി  ജെ മേഴ്‌സികുട്ടിയമ്മ പിന്നിൽ. ആലപ്പുഴയിൽ യുഡിഎഫിന് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ മാത്രം ലീഡ്. പത്തനംതിട്ടയിൽ എൽഡിഎഫ് തരംഗം. കോട്ടയത്ത് ജോസ് കെ മാണിയ്ക്ക് മുകളിൽ മാണി സി കാപ്പൻ. എറണാകുളത്ത് എൽഡിഎഫും യുഡിഎഫും സമാസമം. തൃശ്ശൂരിൽ എൽഡിഎഫിന്സർവ്വാധിപത്യം. പാലക്കാട് ഇ ശ്രീധരന്റെ വ്യക്തിപ്രഭാവത്തിന് മുന്നേറ്റം. മലപ്പുറം ജില്ലയിൽ നാലിടത്ത് എൽഡിഎഫ് മുന്നിൽ. 

എൽഡിഎഫ് കോട്ടയായ കണ്ണൂരിലെ വടകരയിൽ  കെകെ രമയ്ക്ക് ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം. മലപ്പുറം, വയനാട് ജില്ലക്കിൽ യുഡിഎഫിന് മേൽകൈ. കോഴിക്കോടും കാസർകോടും എൽഡിഎഫ് മുന്നിൽ. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാർഥി കെഎം അഷ്‌റഫിന് ലീഡ്. 

ബിജെപി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് കേരളത്തിൽ വരാനിരിക്കുന്നത്. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ഇന്നും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മറ്റ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒാൺലൈൻ വോട്ടിങ്ങ് ട്രെൻഡിങ്ങോ, മറ്റ് സംവിധാനങ്ങളോ ഒന്നും തന്നെ ലഭ്യമല്ല. ഇത് കൊണ്ട് തന്നെ ഫലം എത്തുന്നത് സംബന്ധിച്ച് വളരെ വേഗത്തിലൊന്നും ആയിരിക്കില്ല.957 സ്ഥാനാർത്ഥികളാണ് ഇക്കുറി മാറ്റുരച്ചത്.

ബിജെപി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് കേരളത്തിൽ വരാനിരിക്കുന്നത്. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ഇന്നും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

Trending News