ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി മലയാളികൾ വിഷു ആഘോഷിക്കുന്നു . കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് . മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളികളികൾ വിഷുവിനെ വരവേറ്റു .
കാർഷിക പാരമ്പര്യവുമായും ഹൈന്ദവ വിശ്വാസവുമായും ബന്ധപ്പെട്ട് നിൽക്കുന്ന ആഘോഷമാണ് മേടവിഷു . വൈഷവം എന്ന വാക്കിൽ നിന്നാണ് വിഷു എന്ന പദമുണ്ടായത് . കേരളത്തിൽ തന്നെ വിഷു ആഘോഷങ്ങളിലും ആചാരങ്ങളിലും വ്യത്യാസമുണ്ട് .
വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം . രാത്രിയും പകലും തുല്യമായ ദിവസം .
കണി കണ്ടുണർന്ന് മലയാളികൾ
കണി കണ്ടുണരുക എന്നത് വിഷു ദിനത്തിന്റെ പ്രത്യേകതയാണ്. ബ്രാഹ്മ മുഹൂർത്തത്തിലാണ് കണികാണാൻ . ഉദയത്തിന് മുൻപ് വിഷുക്കണി കാണണം . വീട്ടിൽ പൂജാ മുറിയിലോ തൂത്തു തളിച്ച് ശുദ്ധമായ സ്ഥലത്തോ കണി ഒരുക്കാം . ഒരു പീഠത്തിൽ മഞ്ഞ പട്ട് വിരിച്ച് അതിൽ ശ്രീകൃഷ്ണന്റെ വിഗ്രഹത്തിൽ മാല ചാർത്തി അലങ്കരിക്കണം . അതിന് മുന്നിൽ 5 തിരിയിട്ട വിളക്കുകൾ ഒരുക്കി കത്തിക്കണം . ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്,അലക്കിയ മുണ്ടും പൊന്നും വാൽക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും അടയ്ക്കയും വെറ്റിലയും പഴവർഗങ്ങളും ചക്ക,മാങ്ങ,നാളികേരം തുടങ്ങിയവ ഏറ്റവും മുകളിലായി മഹാലക്ഷ്മിയുടെ പ്രതീകമായി കൊന്നപ്പൂവും ഒരുക്കണം .
ക്ഷേത്രങ്ങളിലും വിഷു ആഘോഷം
ശബമിരമല,ഗുരുവായൂർ,ചോറ്റാനിക്കര തുടങ്ങി കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുക്കി . കഴിഞ്ഞ രണ്ട് വർഷമായി ആഘോഷങ്ങൾക്ക് മേൽ കരിനിഴലായി നിന്നിരുന്ന കോവിഡ് ഭീതി ഇക്കുറി മാറി നിൽക്കുന്നതിനാൽ ആഘോഷങ്ങൾ വീണ്ടും സജീവമായി .
ആശംസകൾ അറിയിച്ച് മുഖ്യമന്ത്രിയും ഗവർണറും
ഗവർണറും മുഖ്യമന്ത്രിയും അടക്കം മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു . വിഷു ആഘോഷം കൂട്ടായ്മയുടേയും സഹോദര്യത്തിന്റേയും കരുത്ത് വർധിപ്പിക്കുന്നതാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു . ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും ഒരുമയുടേയും കൈനീട്ടം നൽകി വിഷു നമ്മെ അനുഗ്രഹിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...