കൊച്ചി: കേരള കോൺഗ്രസിന്റെ(Kerala Congress) രണ്ടില ചിഹ്നം ഇനി ജോസ്.കെ.മാണിക്ക് തന്നെ. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ശരിവെച്ച സിംഗിൾ ബെഞ്ചിന്റെ വിധിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവെച്ചത്. ജോസഫ് പക്ഷമാണ് സിംഗിൾ ബഞ്ചിന്റെ വിധി പുന: പരിശോധിക്കണമെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെതിരായ അപ്പീൽ തള്ളിയത്.
ALSO READ: ജോസ് കെ മാണി വിഭാഗത്തിന്‍റെ സന്തോഷത്തിന് അല്പായുസ്!! രണ്ടില ചിഹ്‍നം അനുവദിച്ച ഉത്തരവിന് സ്റ്റേ
തെരഞ്ഞെടുപ്പ് കമ്മിഷൻ(Election Commission) ഉത്തരവിനെതിരെ പി.ജെ. ജോസഫ് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. സിംഗിൾ ബെഞ്ചും തെരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ശരിവയ്ക്കുകയുമായിരുന്നു.സംസ്ഥാന സമിതി എണ്ണങ്ങളുടെ കണക്കാക്കലും,തങ്ങളാണ് പ്രബല പാർട്ടിയെന്നും തുടങ്ങി ജോസഫ് വിഭാഗം നിരവധി വാദങ്ങലാണ് ഉയർത്തിയത്. എന്നാൽ ഈ വാദങ്ങളൊന്നും ഹൈക്കോടതി അംഗീകരിച്ചില്ല. കൂടാതെ ചിഹ്നം ജോസ് വിഭാഗത്തിനു നൽകിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവയ്ക്കുകയും ചെയ്തു.
ALSO READ: പാര്‍ട്ടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടി, പിടികൊടുക്കാതെ "വിലപേശല്‍" തുടര്‍ന്ന് ജോസ് കെ മാണി
നവംബർ 20നാണ് പി.ജെ. ജോസഫിന്റെ(Pj Joseph) അപ്പീൽ സിംഗിൾ ബെഞ്ച് തള്ളിയത്. ഇതേത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചത്. അപ്പീലുകൾ കൂട്ടത്തോടെ തള്ളിയതോടെ ജോസഫ് വിഭാഗം ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...