Kerala GOvernor : സർക്കാരിനെതിരെ നീക്കം കടുപ്പിച്ച് ഗവർണർ; എട്ട് വിസിമാരുടെയും ശമ്പളം തിരികെ പിടിക്കും

യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാരായി നിയമനം ലഭിച്ചത് മുതലുള്ള ശമ്പളം തിരികെ പിടിക്കാനാണ് തീരുമാനം. 

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 01:20 PM IST
  • എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കാനാണ് ഗവർണറുടെ പുതിയ തീരുമാനം.
  • യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാരായി നിയമനം ലഭിച്ചത് മുതലുള്ള ശമ്പളം തിരികെ പിടിക്കാനാണ് തീരുമാനം.
  • ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
    ഗവർണർ സംസ്ഥാനത്തേക്ക് തിരികെയെത്തിയാൽ ഉടൻ തന്നെ ഇതിനുള്ള ഉത്തരവ് ഇറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Kerala GOvernor : സർക്കാരിനെതിരെ നീക്കം കടുപ്പിച്ച് ഗവർണർ; എട്ട് വിസിമാരുടെയും ശമ്പളം തിരികെ പിടിക്കും

സർക്കാരിനെതിരെ വീണ്ടും നീക്കം കടുപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കാനാണ് ഗവർണറുടെ പുതിയ തീരുമാനം. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാരായി നിയമനം ലഭിച്ചത് മുതലുള്ള ശമ്പളം തിരികെ പിടിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഗവർണർ സംസ്ഥാനത്തേക്ക് തിരികെയെത്തിയാൽ ഉടൻ തന്നെ ഇതിനുള്ള ഉത്തരവ് ഇറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം ഗവർണർക്കെതിരെ വൈസ് ചാൻസിലർമാർ ഹൈക്കോടതിയെ സമീപിച്ചു. ഗവർണറുടെ കാരണംകാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏഴ്  വൈസ് ചാൻസിലർമാർ ഹൈകോടതിയെ സമീപിച്ചത്. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ് കൊണ്ടാണ് വി.സി.മാര്‍ കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. നിലവിൽ അധികാരത്തിൽ ഇരിക്കുന്ന അവർ വിസിമാരും വിരമിച്ച വി.സി. ഡോ. മഹാദേവന്‍ പിള്ളയും  ചേർന്നാണ് ഹൈക്കോടതിയിൽ ഹർജി നല്കിയിരിക്കുന്നത്.

ALSO READ: Kerala Governor : സർക്കാരിനെതിരെ നീക്കം കടുപ്പിച്ച് ഗവർണർ ; 9 വിസിമാരോട് രാജി വെക്കാൻ നിർദ്ദേശം

ഫണ്ട് തിരിമറി, ഗുരുതരമായ സ്വഭാവ ദൂഷ്യം എന്നീ ആരോപണങ്ങൾ ഉയരുമ്പോൾ ജഡ്ജിമാർ നേരിട്ട് അന്വേഷണം നടത്തി ആരോപണം സത്യമാണെന്ന് തെളിഞ്ഞാൽ മാത്രമേ തങ്ങളെ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ സാധിക്കുകയുള്ളൂവെന്ന് കാരണംകാണിക്കല്‍ നോട്ടീസ്  നൽകാൻ ഗവർണർക്ക് അധികാരമില്ലെന്നും ചൂണ്ടി കാണിച്ച് കൊണ്ടാണ് വിസിമാർ ഹൈകോടതിയെ സമീപിച്ചത്.

ഒക്ടോബർ 24  നകം   9 സർവകലാശാല വൈസ് ചാൻസിലർമാരോട് രാജി വെക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നിർദ്ദേശം. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, കെടിയു, സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാള സർവകലാശാല എന്നീ സർവകലാശാലകളിലെ വിസി മാരോടാണ് രാജിവെക്കാൻ ആവശ്യപ്പെട്ടത്. ഇതേതുടർന്ന് വിസിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഗവർണർ വിസിമാർക്ക് കാരണംകാണിക്കല്‍ നോട്ടീസ്  നൽകിയത്. ഇതിന് മറുപടി നൽകാൻ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News