തിരുവനന്തപുരം: പുതിയ ആരോപണങ്ങളുമായി സരിതാ നായര്‍ വീണ്ടും രംഗത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ മകനെതിരെയാണ് ഇപ്പോള്‍ സരിത ആരോപണവുമായി വന്നിരിക്കുന്നത്. മാത്രമല്ല, നേതാവിന്‍റെ മകനും ചില പ്രമുഖര്‍ക്കും മാഫിയ ഇടപാടുകളുണ്ടെന്നും സരിത ആരോപിച്ചു. അവരുടെ മാഫിയാ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് സരിതയുടെ പുതിയ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ചുള്ള പരാതി സരിത മുഖ്യമന്ത്രിക്ക് കൈമാറി.
സോളാറുമായി ബന്ധമില്ലാത്ത മറ്റ് ഇടപാടുകളില്‍ തന്നെ കരുവാക്കിയെന്നും, മറ്റ് സംസ്ഥാനങ്ങളിലെ ഉന്നതര്‍ക്കും മാഫിയ ഇടപാടുമായി ബന്ധമുണ്ടെന്നും സരിത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ മകന്‍ മാത്രമല്ല അന്യ സംസ്ഥാനത്തില്‍ നിന്നുള്ളവരടക്കം ഇതില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും. തനിക്ക് സോളാര്‍ ബിസിനസ് മാത്രമാണുണ്ടായിരുന്നത്. പക്ഷെ അതോടൊപ്പം നിക്ഷേപകരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഫ്രീലാന്‍സായി ചെയ്ത് പോരുന്നുണ്ടായിരുന്നുവന്നും അവര്‍ പറഞ്ഞു. പലര്‍ക്കും തന്‍റെ ബന്ധം ഉപയോഗിച്ച് ഇന്ത്യക്ക് പുറത്ത് നിന്ന് പോലും നിക്ഷേപകരെ കണ്ടെത്തി നല്‍കുമായിരുന്നു. അങ്ങനെ താന്‍ ഇതില്‍ കരുവാകുകയായിരുന്നുവെന്നും സരിത പറഞ്ഞു.