Kottayam Cyber Bullying: കോട്ടയം സൈബർ കേസ്; പ്രതി അരുൺ വിദ്യാധരൻ മരിച്ച നിലയിൽ

മുറിയിൽ നിന്നും അരുണിന്റെ തിരിച്ചറിയൽ കാർഡ് കണ്ടെത്തി. കേസിൽ അരുണിനെ പോലീസ് തിരയുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : May 4, 2023, 03:26 PM IST
  • കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
  • മുറിയിൽ നിന്നും അരുണിന്റെ തിരിച്ചറിയൽ കാർഡ് കണ്ടെത്തി.
  • കേസിൽ അരുണിനെ പോലീസ് തിരയുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
Kottayam Cyber Bullying: കോട്ടയം സൈബർ കേസ്; പ്രതി അരുൺ വിദ്യാധരൻ മരിച്ച നിലയിൽ

കോട്ടയം: കടുത്തുരുത്തിയിൽ സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും അരുണിന്റെ തിരിച്ചറിയൽ കാർഡ് കണ്ടെത്തി. കേസിൽ അരുണിനെ പോലീസ് തിരയുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

കഴിഞ്ഞ ദിവസം പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ കോയമ്പത്തൂരിൽ ഉള്ളതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസിന്റെ കൂടി സഹായത്തോടെ തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

അരുണിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആതിരയുടെ കുടുംബം ഉന്നയിക്കുന്നത്. അരുൺ വിദ്യാധരൻ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീ ഭർത്താവും മണിപ്പൂർ സബ് കളക്റുമായ ആശിഷ് ദാസ്  പറഞ്ഞിരുന്നു. ഒളിവിൽ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകൾ ഇട്ട് തുടങ്ങിയതെന്നും ആശിഷ് ദാസ് പറഞ്ഞു.

സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് കടുത്തുരുത്തി മാഞ്ഞൂർ സ്വദേശി 26കാരിയായ ആതിരയാണ് ആത്മഹത്യ ചെയ്തത്.  സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ്റെ സൈബർ ആക്രമണത്തെ തുടർന്നാണ് ആതിര ജീവനൊടുക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അരുൺ വിദ്യാധരന് എതിരെ പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News