KSRTC: കെഎസ്ആർടിസിയിൽ ശമ്പളം ​ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിലുറച്ച് മാനേജ്മെന്റ്; പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ

KSRTC management: ശമ്പളം ​ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്. ധതാഗത മന്ത്രിയുടെ പരോക്ഷ പിന്തുണയും ഇതിനുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 18, 2023, 12:53 PM IST
  • നൂറ് ശതമാനം ടാർഗറ്റ് പൂർത്തിയാക്കിയാൽ മുഴുവൻ ശമ്പളം, 80 ശതമാനമാണ് ടാർ​ഗറ്റ് പൂര്‍ത്തിയാക്കുന്നതെങ്കിൽ ശമ്പളത്തിന്റെ 80 ശതമാനം എന്നതാണ് പുതിയ പരിഷ്കാരങ്ങളിൽ ഒന്ന്
  • ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് തൊഴിലാളി സംഘടനകൾ ഉയർത്തുന്നത്
  • ടാർഗറ്റ് പൂർത്തിയാക്കിയാൽ മാത്രം മുഴുവൻ ശമ്പളമെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിഷേധക്കാർ
KSRTC: കെഎസ്ആർടിസിയിൽ ശമ്പളം ​ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിലുറച്ച് മാനേജ്മെന്റ്; പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ

തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തിനിടെ ശമ്പളം ​ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ ഉറച്ച് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ. സി.എം.ഡിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി തൊഴിലാളി സംഘകൾ രം​ഗത്തെത്തി. ചെവ്വാഴ്ച്ച ടി.ഡി.എഫിന്റെ നേതൃത്വത്തില്‍ യൂണിറ്റ് തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു.

നൂറ് ശതമാനം ടാർഗറ്റ് പൂർത്തിയാക്കിയാൽ മുഴുവൻ ശമ്പളം, 80 ശതമാനമാണ് ടാർ​ഗറ്റ് പൂര്‍ത്തിയാക്കുന്നതെങ്കിൽ ശമ്പളത്തിന്റെ 80 ശതമാനം എന്നതാണ് പുതിയ പരിഷ്കാരങ്ങളിൽ ഒന്ന്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് തൊഴിലാളി സംഘടനകൾ ഉയർത്തുന്നത്. ടാർഗറ്റ് പൂർത്തിയാക്കിയാൽ മാത്രം മുഴുവൻ ശമ്പളമെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിഷേധക്കാർ.

ALSO READ: ബസ് ഡ്രൈവർക്ക് പേരിന് പോലുമൊരു ലൈസൻസില്ല, യൂണിഫോമും ഹോണും; ഒടുവിൽ പോലീസ് പൊക്കി

ഭരണക്ഷി സംഘടനകളായ സി.ഐ.ടി.യുവും എ.ഐ.ടിയു.സിയും അടക്കമുള്ളവ കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് ഉയർത്തുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇരു സംഘടനകളും വ്യക്തമാക്കികഴിഞ്ഞു. ഒപ്പം ശമ്പളം ​ഗഡുക്കളായി നൽകാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

ഇത്തരത്തിൽ ​ഗഡുക്കളായി ശമ്പളം വേണ്ടവര്‍ സമ്മത പത്രം ഒപ്പിട്ട് നൽകണമെന്ന നിബന്ധയും കെ.എസ്.എസ്.ആർ.ടി.സി മാനേജ്മെന്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതിലും തൊഴിലാളിസംഘടനകൾ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഈ സമ്മത പത്രത്തിൽ  ഒപ്പിടരുതെന്ന് കോൺഗ്രസ് സംഘടനയായ ടി.ഡി.എഫ്. തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: Bus Catches Fire: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

നിയമപരമായും സംഘടനാപരമായും ഇതിനെ നേരിടാനാണ് ടി.ഡി.എഫിന്റെ തീരുമാനം. പുതിയ പരിഷ്കാരത്തിനെതിരെ ചെവ്വാഴ്ച്ച യൂണിറ്റ് തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനും ടി.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. സെപ്തംബർ അഞ്ചിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ എല്ലാമാസവും അഞ്ചാം തിയതിക്കുള്ളില്‍ ശമ്പളം നൽകണമെന്നായിരുന്നു തീരുമാനം.

ഇത് നടപ്പിലാക്കമമെന്നാണ് എ.ഐ.ടി.സിയുടെ നിലപാട്. നടപ്പിലാക്കിയില്ലെങ്കിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമരവുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്. അതേ സമയം, ശമ്പളം ​ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്. ധതാഗത മന്ത്രിയുടെ പരോക്ഷ പിന്തുണയും ഇതിനുണ്ട്. തൊഴിലാളി സംഘടനകളുടെ എതിർപ്പ് മറികടന്ന് എങ്ങനെയാകും പുതിയ പരിഷ്കാരം നടപ്പിലാക്കുകയെന്നതാണ് ഇനി അറിയേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News