തിരുവനന്തപുരം: കെഎസ്ആർടിസി തൃശൂർ-ചെന്നൈ-തൃശൂർ റൂട്ടിൽ വീക്കെന്റ് സർവീസുകൾ ആരംഭിക്കും. വ്യാഴാഴ്ചയാണ് വീക്കെന്റ് സർവീസുകൾ ആരംഭിക്കുന്നത്. ക്രിസ്മസ് - ന്യൂ ഇയർ, ശബരിമല തിരക്ക് കണക്കിലെടുത്ത് ആരംഭിച്ച തൃശൂർ-ചെന്നൈ-തൃശൂർ വിജയകരമായ പശ്ചാത്തലത്തിലാണ് സർവീസ് തുടരാൻ തീരുമാനമായത്.
ആറാം തിയതി മുതൽ ഒരു മാസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ് നടത്തുക. തമിഴ്നാട്ടിലെ വിവിധ മലയാളി അസോസിയേഷൻ സംഘടനാ പ്രതിനിധികൾ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി. ചെന്നൈ കോയമ്പേട് ബസ് സ്റ്റാൻഡിൽ നിന്നും ജനുവരി 7, 9, 14,16, 21, 23, 28, 30, ഫെബ്രുവരി 4, 6 തീയതികളിൽ (എല്ലാ വെള്ളി, ഞായർ ദിവസങ്ങളിൽ ) വൈകുന്നേരം 6.30 ന് സർവീസ് ആരംഭിക്കും.
ALSO READ: തദ്ദേശ സ്വയംഭരണം ഇനി ഒരേ ഒരു വകുപ്പ്, ഏകോപനം അഞ്ച് വകുപ്പുകളുടെ
തൃശൂരിൽ നിന്നും ചെന്നൈക്ക് ജനുവരി 6, 8, 13, 15, 20, 22, 27, 29, ഫെബ്രുവരി 3, 5 തീയതികളിൽ (എല്ലാ വ്യാഴം, ശനി ദിവസങ്ങളിൽ ) വൈകിട്ട് 5.30 ന് സർവീസ് നടത്തും. ചെന്നൈയിൽ നിന്നും തൃശൂരിലേക്ക് എല്ലാ പ്രധാന സ്ഥലങ്ങളിലും ബോർഡിംഗ് പോയിന്റ് ഉണ്ടായിരിക്കും. തൃശൂരിൽ നിന്നും പാലക്കാട് നിന്നും കണക്ഷൻ സർവീസിൽ ടിക്കറ്റ് റിസർവ് ചെയ്യുന്നതിനും, തൃശൂർ, പാലക്കാട് ബസ് സ്റ്റേഷനുകളിൽ വിശ്രമിക്കുന്നതിനും സൗകര്യം ഒരുക്കും.
ലഗേജുകൾ കൈകാര്യം ചെയ്യുന്നതിന് വേണ്ട സഹായിയെയും ഏർപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസം ഈ സർവീസ് നടത്തിയതിന് ശേഷം സർവീസ് തുടരണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. ടിക്കറ്റുകൾ എന്റെ കെഎസ്ആർടിസി ആപ്പ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...