Lakshadweep: കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധം- ഹൈക്കോടതി

സന്ദര്‍ശനാനുമതി നിരസിച്ചുള്ള തീരുമാനം എടുക്കും മുൻപ് എംപിമാരുടെ ഭാഗം കേട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി

Written by - Zee Malayalam News Desk | Last Updated : Aug 6, 2021, 04:31 PM IST
  • എംപിമാര്‍ക്ക് പറയാനുള്ളതു കൂടി കേട്ടശേഷം മാത്രമേ അപേക്ഷകളില്‍ തീരുമാനമെടുക്കാവൂ എന്ന് കോടതി
  • നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എംപിമാരുടെ ഭാഗം കേള്‍ക്കാമെന്നും ജസ്റ്റിസ് പി.ബി.സുരേഷ്കുമാര്‍ വ്യക്തമാക്കി.
  • എംപിമാരുടെ ഭാഗം കേട്ടില്ലെന്ന് ഹൈക്കോടതി
Lakshadweep: കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധം- ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം ഒരു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 

സന്ദര്‍ശനാനുമതി നിരസിച്ചുള്ള തീരുമാനം എടുക്കും മുൻപ് എംപിമാരുടെ ഭാഗം കേട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ലക്ഷദ്വീപിലേക്കുള്ള യാത്രാ അനുമതി സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണ്.

ALSO READ : Lakshadweep Issue: കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍ ആവാമെങ്കില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങള്‍ അയോഗ്യരാക്കുന്നതെങ്ങനെ?

എംപിമാര്‍ക്ക് പറയാനുള്ളതു കൂടി കേട്ടശേഷം മാത്രമേ അപേക്ഷകളില്‍ തീരുമാനമെടുക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചു. നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എംപിമാരുടെ ഭാഗം കേള്‍ക്കാമെന്നും ജസ്റ്റിസ് പി.ബി.സുരേഷ്കുമാര്‍ വ്യക്തമാക്കി. 

ALSO READ : ലക്ഷദ്വീപിലേക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങൾ; പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപിൽ സർവ്വകക്ഷി കൂട്ടായ്മ

കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവരും എളമരം കരീമും എഎം ആരിഫും അടക്കമുള്ള ആറ് ഇടത് എംപിമാരുമാണ് ലക്ഷദ്വീപ് സന്ദര്‍ശനാനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News