Thiruvananthapuram Corporation-ൽ LDF അധികാരത്തിലെത്തിയത് കള്ളവോട്ടിലൂടെയെന്ന് വി.വി. രാജേഷ്

Thiruvananthapuram Corporation തെരഞ്ഞെടുപ്പില്‍ LDF കള്ളവോട്ടിലൂടെയാണെന്ന ബിജെപി ജില്ല പ്രസിഡന്റെ വി വി രാജേഷ് (VV Rajesh).

Written by - Zee Malayalam News Desk | Last Updated : Sep 29, 2021, 09:12 PM IST
  • ഇടതുപക്ഷത്തെ ഭരണത്തിലേറാൻ സഹായിച്ചത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇടതനുകൂല ഉദ്യോഗസ്ഥരാണെന്ന് വി.വി. രാജേഷ്
  • 11 സോണുകളുള്ള കോര്‍പ്പറേഷനില്‍ നാലു സോണുകളില്‍ നിന്നും പിരിച്ച നികുതി പണം കോര്‍പ്പറേഷനില്‍ തിരിച്ചടയ്ക്കാതെ ഉദ്യോഗസ്ഥര്‍ പങ്കിട്ടെടുത്തിരിക്കുകയാണ്.
  • സ്വന്തമായി വീടും ഭൂമിയും ഉള്ള എല്ലാവരേയും ബാധിക്കുന്ന വിഷയമാണിത്. സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്.
Thiruvananthapuram Corporation-ൽ LDF അധികാരത്തിലെത്തിയത് കള്ളവോട്ടിലൂടെയെന്ന് വി.വി. രാജേഷ്

Thiruvananthapuram : തിരുവനന്തപുരം കോർപ്പറേഷൻ (Thiruvananthapuram Corporation) തെരഞ്ഞെടുപ്പില്‍ LDF കള്ളവോട്ടിലൂടെയാണെന്ന ബിജെപി ജില്ല പ്രസിഡന്റെ വി വി രാജേഷ് (VV Rajesh). കള്ളവോട്ടിന് അവസരം ഒരുക്കി ഇടതുപക്ഷത്തെ ഭരണത്തിലേറാൻ സഹായിച്ചത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇടതനുകൂല ഉദ്യോഗസ്ഥരാണെന്ന് വി.വി. രാജേഷ് ആരോപിച്ചു. 

പിരിച്ചെടുത്ത നികുതിപണം വീതം വച്ച കോർപ്പറേഷൻ ജീവനക്കാർക്കെതിരെ ഭരണസമിതി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലർമാരും തിരുവന്തപുരം ജില്ലാ കമ്മിറ്റിയും കോര്‍പ്പറേഷന്‍ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന വി.വി രാജേഷ്.

ALSO READ : No Parking In Thiruvananthapuram City : തിരുവനന്തപുരം നഗരത്തിലെ അനധികൃത പാർക്കിങിന് പൂട്ടിടാൻ ഗതാഗത വകുപ്പും നഗരസഭയും

നികുതിപണം വെട്ടിച്ചതില്‍ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥയാണ് കഴിഞ്ഞ തദേശതെരഞ്ഞെടുപ്പില്‍ നേമം സോണില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ 300 ഓളം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ തടഞ്ഞ് വച്ചതെന്നും ഇതിനാലാണ് ഓഡിറ്റ് വിഭാഗം ക്രമക്കേട് നടന്നെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും പോലീസില്‍ പരാതി നല്‍കാന്‍ പോലും ഇടത് നേതൃത്വം തയ്യാറാകാത്തതെന്ന് ബിജെപി ആരോപിച്ചു. 

നേമം സോണില്‍ മാത്രം 25 ലക്ഷമാണ് ഇടതു ഉദ്യോഗസ്ഥ തട്ടിയെടുത്തിരിക്കുന്നത്. കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളിലും കള്ളവോട്ട് ചേര്‍ക്കാന്‍ സിപിഎം ഇടത് യൂണിയനിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയെന്നു വേണം കരുതാന്‍. വീട്ടുകുടിശികയുള്ളവരുടെ പട്ടിക അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

ALSO READ : Kerala Assembly Election 2021 : പ്രധാനമന്ത്രിയുടെ പരിപാടിക്ക് തിരുവനന്തപുരം നഗരസഭ മൈതാനം നൽകിയില്ല, പകരം കാശ് കൊടുത്ത് മൈതാനം ഇങ്ങ് വാങ്ങി

11 സോണുകളുള്ള കോര്‍പ്പറേഷനില്‍ നാലു സോണുകളില്‍ നിന്നും പിരിച്ച നികുതി പണം കോര്‍പ്പറേഷനില്‍ തിരിച്ചടയ്ക്കാതെ ഉദ്യോഗസ്ഥര്‍ പങ്കിട്ടെടുത്തിരിക്കുകയാണ്. സ്വന്തമായി വീടും ഭൂമിയും ഉള്ള എല്ലാവരേയും ബാധിക്കുന്ന വിഷയമാണിത്. സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. 

ALSO READ : നിയുക്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ ഫോണിലൂടെ അഭിനന്ദിച്ച് Mohanlal

സുരക്ഷിതയും സുതാര്യമായും ഭരിക്കേണ്ട കോര്‍പ്പറേഷനെ അഴിമതിയുടെ കേന്ദ്രമാക്കിമാറ്റിയിരിക്കുകയാണ്. വാഹനങ്ങള്‍ കാണാതെ പോയത്, പട്ടികജാതി ഫണ്ട് തട്ടിപ്പ്, ഇല്ലാത്ത ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തതുള്‍പ്പടെ അഴിമതിയുടെ കേന്ദ്രമായിരിക്കുകയാണ് തിരുവനന്തപുരം നഗരസഭയെന്ന് രജേഷ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News