മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ (Restrictions). അടിയന്തര ആവശ്യങ്ങൾക്കായുള്ള മെഡിക്കൽ (Medical) സേവനങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും നാളെ തുറക്കില്ല. കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. മലപ്പുറത്ത് കഴിഞ്ഞ ദിവസം 3499 പേർക്കാണ് പുതുതായി കൊവിഡ് (Covid) സ്ഥിരീകരിച്ചത്.
ALSO READ: Covid 19: കേരളത്തിൽ വരാനിരിക്കുന്നത് നിർണായകമായ മൂന്നാഴ്ചകളെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് നിലവിൽ മലപ്പുറം ജില്ലയിൽ മാത്രമാണ് ട്രിപ്പിൾ ലോക്ക് ഡൗൺ (Triple Lockdown) ഏർപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം അടക്കം നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിലും പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ പശ്ചാത്തലത്തിൽ മറ്റ് മൂന്ന് ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ കഴിഞ്ഞ ദിവസം പിൻവലിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണാണ് പിൻവലിച്ചത്.
തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ടിപിആർ 25 ശതമാനത്തിന് താഴെ വരികയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കിയത്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 23.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അത് 23.18 ആണ്. മലപ്പുറത്താണ് ഇപ്പോഴും ടിപിആർ കൂടുതൽ. മറ്റ് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആക്ടീവ് കേസുകളും കുറഞ്ഞ് വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA