Wayanad Elephant Attack: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Wild Elephant Attack In Wayanad: പുല്ലരിയാൻ പോയപ്പോൾ ഇയാൾ ആനയുടെ മുന്നിലകപ്പെട്ടതായാണ് വിവരം. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 10, 2024, 10:11 AM IST
  • ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയില്‍ കടന്നു ഒരാളെ കൊന്നു
  • വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജി മരിച്ചത്
  • കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയതെന്നാണ് റിപ്പോർട്ട്
Wayanad Elephant Attack: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

മാനന്തവാടി: വയനാട്ടിൽ വീണ്ടും ആനയിറങ്ങി. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയില്‍ കടന്നു ഒരാളെ കൊന്നു. വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജി മരിച്ചത്.

Also Read: കാപ്പിത്തോട്ടത്തിൽ രക്തം വാർന്ന് കിടക്കുന്ന നിലയിൽ കുട്ടി; കാട്ടാനയുടെ ആക്രമണം?

കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച  ആനയാണ് വയനാട്ടിലിറങ്ങിയതെന്നാണ് റിപ്പോർട്ട്. പുല്ലരിയാൻ പോയപ്പോൾ ഇയാൾ ആനയുടെ മുന്നിലകപ്പെട്ടതായാണ് വിവരം. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. മരിച്ച അജിയുടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ വനവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധം നടത്തുകയാണ്.

Also Read: മണിക്കൂറുകൾക്കുള്ളിൽ ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം, ഒപ്പം രാജകീയ ജീവിതവും

ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ 144 പ്രഖ്യാപിചിരിക്കുകയാണ്. കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടൻകൊല്ലി എന്നിവിടങ്ങലിലാണ് നിരോധനാജ്ഞ. റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചതെന്നാണ് വിവരം. കർണാടകയിൽ നിന്ന് പിടിച്ച് റേഡിയോകോളർ ഘടിപ്പിച്ച് വിട്ട ഈ ആന മാസങ്ങൾക്കു മുമ്പ് വയനാട് വന്യജീവി സങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് വനം ഡിവിഷനിലും എത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. 

Also Read: മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..!വീഡിയോ വൈറൽ

 

സംഭവത്തെ തുടർന്ന് വളരെയേറെ ഉൽക്കണ്ഠ ഉണ്ടാക്കുന്ന വാർത്തകൾ ആണ് വയനാട്ടിൽ നിന്ന് വരുന്നതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ആനയെ കാട്ടിലേക്ക് തിരിച്ച് അയക്കാൻ ഉള്ള ശ്രമം ആണ് നോക്കുന്നതെന്നും വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങൽ ചെയ്യുന്നുണ്ടെന്നും പക്ഷെ ഇതിന്‍റെ പ്രയോജനം പലതും ജനങ്ങൾക്ക് കിട്ടുന്നില്ല. കൂടുതൽ ദൗത്യ സംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ആനയെ മയക്കുവെടി വെക്കുന്നത് അവസാന ശ്രമം മാത്രമാണെന്ന് പറഞ്ഞ മന്ത്രി കൂടുതൽ ആളപായം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News