Covid review meeting: കൊവിഡ് അവലോകന യോഗം ഇന്ന്, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ലഭിച്ചേക്കും

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ലഭിക്കാൻ സാധ്യത. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്നതിനും ഇളവുകൾ സംബന്ധിച്ച ചർച്ചകൾക്കുമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് കൊറോണ അവലോകന യോഗം (Covid Review Meeting) ചേരും.   

Written by - Zee Malayalam News Desk | Last Updated : Sep 15, 2021, 07:26 AM IST
  • കൊവിഡ് അവലോകന യോഗം ഇന്ന്
  • നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ലഭിച്ചേക്കും
  • യോഗത്തിന് ശേഷം തീരുമാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും
Covid review meeting: കൊവിഡ് അവലോകന യോഗം ഇന്ന്, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ലഭിച്ചേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ലഭിക്കാൻ സാധ്യത. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്നതിനും ഇളവുകൾ സംബന്ധിച്ച ചർച്ചകൾക്കുമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് കൊറോണ അവലോകന യോഗം (Covid Review Meeting) ചേരും. യോഗത്തിന് ശേഷം തീരുമാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും.
 
പ്രതിദിന രോഗികളുടെ (Covid19) എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ ഇനിയും നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും സ്‌കൂളുകൾ ഉൾപ്പെടെ തുറക്കാമെന്നും വിദഗ്ധ സമിതിയും അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാൽ സംസ്ഥാനം പൂർണമായി തുറന്നേക്കാമെന്നാണ് കണക്കാക്കുന്നത്. 

Also Read: Covid review meeting: കേരളം കൂടുതൽ തുറക്കുമോ? പ്രതീക്ഷിക്കുന്ന ഇളവുകൾ അറിയാം..

പുതിയ ഇളവിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിൽ (Review Meeting) ഉണ്ട്.  ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും ഇതിനുള്ള അനുമതി നൽകുക. അതുപോലെതന്നെ ബാറുകള്‍ തുറക്കുന്നകാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. 

ഇതിനിടയിൽ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതി നൽകിയാൽ കൂടുതൽ ആളുകൾ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്നും ഇത് വീണ്ടും രോഗ വ്യാപനത്തിന് വഴി വെക്കുമെന്നുമുള്ള ആശങ്ക സർക്കാരിനുണ്ട്.

Also Read: Horoscope 15 September 2021: ഇന്ന് കർക്കിടകം രാശിക്കാർക്ക് വസ്തുവകകളെ കുറിച്ച് ശുഭവാർത്ത ലഭിക്കും 

കഴിഞ്ഞ ദിവസം ശനിയാഴ്ചകളിലും സർക്കാർ ഓഫീസുകൾ തുറക്കാൻ തീരുമാനിച്ചിരുന്നു.  കൂടാതെ ജീവനക്കാർക്ക് കാർഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ബയോ മെട്രിക് പഞ്ചിംഗ് ഉടൻ ഉണ്ടാവില്ല. ഇതിനിടയിൽ മ്യുസിയങ്ങളും മൃഗ ശാലകളും ഇന്നലെ മുതൽ തുറന്നു. 

സ്കൂൾ തുറക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം പ്ലസ് വണ്‍ പരീക്ഷയിലെ സുപ്രം കോടതി നിലപാട് അനുസരിച്ചാകും തീരുമാനിക്കുക. എന്നാൽ തിയേറ്ററുകള്‍ തുറക്കാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

അവലോകന യോഗത്തിന് പുറമെ സംസ്ഥാന മന്ത്രിസഭാ യോഗവും ഇന്ന് ചേരും. കൊറോണ സാഹചര്യങ്ങൾ വിലയിരുത്തും ഒപ്പം ഭക്ഷ്യ കിറ്റ് നൽകുന്നത് തുടരണോ എന്നതിലും തീരുമാനമെടുത്തേക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News