Gunda attack: തലസ്ഥാനത്ത് വ്യാപക ആക്രമണം; 20-ൽ അധികം വാഹനങ്ങളും ഒരു വീടും ആക്രമിക്കപ്പെട്ടു

Gunda attack in Thiruvananthapuram: മാറാനല്ലൂര്‍ പഞ്ചായത്തിലെ 4 കിലോ മീറ്റര്‍ ചുറ്റളവില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 10:22 AM IST
  • സ്വിഫ്റ്റ് കാറിലെത്തിയ അക്രമികള്‍ വീടിന്‍റെ ജനാല ചില്ലുകള്‍ തകര്‍ത്തു.
  • ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് ആക്രമണങ്ങളുടെ തുടക്കം.
  • ഗുണ്ടാ ആക്രമണമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Gunda attack: തലസ്ഥാനത്ത് വ്യാപക ആക്രമണം; 20-ൽ അധികം വാഹനങ്ങളും ഒരു വീടും ആക്രമിക്കപ്പെട്ടു

തിരുവനന്തപുരം: മാറാനല്ലൂരില്‍ വ്യാപക ആക്രമണം. 20-ൽ അധികം വാഹനങ്ങൾക്ക് നേരെയും ഒരു വീടിന് നേരെയും ആക്രമണം ഉണ്ടായി. മാറാനല്ലൂര്‍ പഞ്ചായത്തിലെ 4 കിലോ മീറ്റര്‍ ചുറ്റളവില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്. ഗുണ്ടാ ആക്രമണമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് ആക്രമണങ്ങളുടെ തുടക്കം. മണ്ണടിക്കോണം മഞ്ഞറമൂല സ്വദേശിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ശ്രീകുമാറിന്‍റെ വീടിന് നേരെയായിരുന്നു ആദ്യ ആക്രമണം. സ്വിഫ്റ്റ് കാറിലെത്തിയ അക്രമികള്‍ വീടിന്‍റെ ജനാല ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. 

ALSO READ: പേരൂർക്കട വഴയിലയിൽ വാഹനമിടിച്ച് രണ്ട് മരണം

അക്രമികള്‍ വണ്ടന്നൂര്‍, പാല്‍കുന്ന്, മേലാരിയോട്, ചെന്നിയോട്, മദര്‍തെരേസാ നഗര്‍ തുടങ്ങി 4 കിലോ മീറ്ററോളം ചുറ്റളവില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍, ടിപ്പറുകള്‍, പെട്ടി ഓട്ടോകള്‍ തുടങ്ങി 22 ഓളം വാഹനങ്ങള്‍ തകര്‍ത്തു. പല വാഹനങ്ങളും വീടിനുളളില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ വീടിന് പുറത്ത് ഇട്ടിരുന്നവയാണ്. സംഭവത്തെ തുടര്‍ന്ന് മാറാനല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News