തിരുവനന്തപുരം: Bharat Bandh: രണ്ടു ദിവസത്തെ പൊതു പണിമുടക്കിന് സംസ്ഥാനം വലിയ വില നല്‍കേണ്ടി വരുമെന്ന് വിലയിരുത്തൽ. റിപ്പോർട്ട് അനുസരിച്ച് 4380 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ്. സാമ്പത്തിക വർഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കോവിഡ് വ്യാപനത്തിന്റെ തിരിച്ചടിയില്‍ നിന്നും ഒന്ന് കരകയാറന്‍ ശ്രമിക്കുന്നതിനിടയിലാണ് തുടര്‍ച്ചയായ രണ്ട് ദിവസത്തെ പണിമുടക്കിലൂടെ കേരളത്തെ സ്തംഭിപിച്ചത്. 2021 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിന്റെ മൊത്തത്തിലുള്ള ആഭ്യന്തര ഉത്പാദനം അഥവാ GSDP 7,99,591 കോടിയാണ്. അതായത് പ്രതിദിനം 2190 കോടി. അങ്ങനെ നോക്കുമ്പോൾ രണ്ട് ദിവസത്തെ പണിമുടക്ക് കേരളത്തില്‍ 4380 കോടിയുടെ നഷ്ടമുണ്ടാക്കും.
Also Read: രാജ്യവ്യാപക പണിമുടക്ക്: പൂർണ പിന്തുണ നൽകി പിണറായി സർക്കാർ, സമരത്തിനെതിരെ സ്റ്റാലിനും മമതയും
സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് വെറും രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്, തുടര്‍ച്ചയായി രണ്ട് ദിവസം കേരളം നിശ്ചലമായത്. ശനി, ഞായര്‍ അവധി കണക്കിലെടുക്കുമ്പോള്‍ ബാങ്കുകള്‍ തുടര്‍ച്ചയായി 4 ദിവസം മുടങ്ങി. ശനി, ഞായർ അവധി ദിവസം കൂടി കണക്കിലെടുക്കുമ്പോൾ ബാങ്കുകൾ തുടർച്ചയായി നാലു ദിവസം മുടങ്ങിയിരിക്കുകയാണ്.
ശ്രീലങ്കൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിക്ക് വരേണ്ടിയിരുന്ന ടൂറിസ്റ്റുകളില്‍ വലിയൊരു വിഭാഗം ഗോവയിലേക്കും രാജസ്ഥാനിലേക്കും ഒഴുകുകയാണ്. പണിമുടക്ക് സൃഷ്ടിച്ച തിരിച്ചടിയില്‍ നിന്നും കരകയറാന്‍ കേരളത്തിന് വരും ദിവസങ്ങളിൽ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നതിൽ സംശയമില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.