തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ല, പി സി ജോര്‍ജിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

സംസ്ഥാനത്ത്  കോവിഡ്  (COVID-19) വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പൂഞ്ഞാര്‍  MLA പി .സി ജോര്‍ജ്  (P C George) സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.  

Last Updated : Nov 5, 2020, 04:31 PM IST
  • സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പൂഞ്ഞാര്‍ MLA പി .സി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
  • കൃത്യമായ മുന്‍കരുതല്‍ (COVID protocol) സ്വീകരിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ല,  പി സി ജോര്‍ജിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

Kochi: സംസ്ഥാനത്ത്  കോവിഡ്  (COVID-19) വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പൂഞ്ഞാര്‍  MLA പി .സി ജോര്‍ജ്  (P C George) സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.  

കൃത്യമായ മുന്‍കരുതല്‍ (COVID protocol) സ്വീകരിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍,ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

കഴിഞ്ഞ 2ന് ഹര്‍ജി പരിഗണിച്ച അവസരത്തില്‍ കോവിഡ് പ്രോട്ടോകോള്‍ (COVID protocol) പാലിച്ചുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാനം സജ്ജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.    

ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ചര്‍ച്ച ചെയ്ത ശേഷമാണ് തിരഞ്ഞെടുപ്പ് നടത്തുന്നതുമായി മുന്നോട്ട് പോകുന്നതെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.  
 
സംസ്ഥാനത്ത്  കോവിഡ്  (COVID-19) വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പൂഞ്ഞാര്‍  MLA പി .സി ജോര്‍ജ്  ആണ് ഹൈക്കോടതിയെ സമീപിച്ചത്.

 സംസ്ഥാനത്ത്  കോവിഡ്  വ്യാപനം രൂക്ഷമായിരിക്കുന്ന ഈ സമയത്ത്  തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നത്  മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും  തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പി. സി ജോർജ് ആവശ്യപ്പെട്ടിരുന്നു.   

Also read: കേരളം തദ്ദേശ തിരഞ്ഞെടുപ്പിന് സജജം, തിരഞ്ഞെടുപ്പ് കമ്മീഷന്‍

അതേസമയം, സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഡിസംബര്‍ ആദ്യ വാരത്തില്‍  തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഡിസംബര്‍ 31നകം പ്രക്രിയ പൂര്‍ത്തിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Trending News