Brahmapuram: കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; കൗൺസിൽ യോഗം സ്തംഭിച്ചു

UDF protest against Kochi Mayor: മേയർ രാജി വെയ്ക്കാതെ കൗൺസിൽ നടപടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.  

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 06:23 PM IST
  • കൗൺസിൽ യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു.
  • മുദ്രാവാക്യങ്ങളുയർത്തി നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം.
  • മേയർക്ക് എതിരെ കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് യുഡിഎഫിൻ്റെ തീരുമാനം.
Brahmapuram: കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; കൗൺസിൽ യോഗം സ്തംഭിച്ചു

കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി മേയർ എം. അനിൽ കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തെ തുടർന്ന് കൗൺസിൽ യോഗം സ്തംഭിച്ചു. മേയർ രാജി വെയ്ക്കാതെ കൗൺസിൽ നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്. 

മേയർക്ക് എതിരെ കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് യുഡിഎഫിൻ്റെ തീരുമാനം. രാജി ആവശ്യപ്പെട്ട് ശനിയാഴ്ച മേയർക്കെതിരേ കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകും. നിലവിൽ പ്രതിഷേധവുമായി ബിജെപിയും മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ യുഡിഎഫ് കൗൺസിലർമാർ സ്വതന്ത്ര കൗൺസിലർമാരോടും ബിജെപി കൗൺസിലർമാരോടും അവിശ്വാസ പ്രമേയത്തിന് പിന്തുണ തേടുന്നുണ്ട്. 

ALSO READ: ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് രണ്ട് കുട്ടികളുമായി വനത്തിൽ; ഒരു കുട്ടിയെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിൽ ബിജെപി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണോ വേണ്ടയോ എന്ന കാര്യം ജില്ല, സംസ്ഥാന നേതൃത്വങ്ങളോട് കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നാണ് ബിജെപി കൗൺസിലർമാർ പറയുന്നത്. 

കൗൺസിൽ യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. മുദ്രാവാക്യങ്ങളുയർത്തി നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. തുടർന്നാണ് കൗൺസിൽ യോഗം അവസാനിപ്പിച്ചത്. പ്രതിപക്ഷം ബോധപൂർവ്വം കൗൺസിൽ നടപടികൾ തടസപ്പെടുത്തുകയാണെന്ന് മേയർ എം. അനിൽ കുമാർ പറഞ്ഞു. എടോ പോടോ വിളികളാണ് കൗൺസിൽ യോഗത്തിൽ തനിയ്ക്ക് നേരെ ഉയർന്നത്. അനുശോചന പ്രമേയം വായിക്കുമ്പോൾ പോലും മുദ്രാവാക്യം വിളികൾ നിർത്തിവെയ്ക്കാൻ പ്രതിപക്ഷം തയ്യാറായില്ലെന്നും മേയർ കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News