Palakkad Students Accident: അപകടം പതിവ്, റോഡിൽ ​ഗ്രിപ്പില്ല; പനയമ്പാടത്ത് ജനങ്ങളുടെ പ്രതിഷേധം, മരണം 4 ആയി

Palakkad School Students Death: ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും പരിക്കുകളോടെ മദർ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 12, 2024, 05:36 PM IST
  • പതിവായി അപകടം നടക്കുന്ന മേഖലയാണിതെന്നാണ് നാട്ടുകാർ പറയുന്നത്.
  • ശാശ്വതമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം നടത്തുകയാണ്. ലോറി പൂർണ്ണമായും ഉയർത്തി.
Palakkad Students Accident: അപകടം പതിവ്, റോഡിൽ ​ഗ്രിപ്പില്ല; പനയമ്പാടത്ത് ജനങ്ങളുടെ പ്രതിഷേധം, മരണം 4 ആയി

പാലക്കാട്: കല്ലടിക്കോട് പനയം പാടത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 4 ആയി. ഇർഫാന, മിത, റിത, ആയിഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ഇവർ. ഒരു വിദ്യാർത്ഥി രക്ഷപ്പെട്ടു. ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവായി അപകടം നടക്കുന്ന മേഖലയാണിതെന്നാണ് നാട്ടുകാർ പറയുന്നത്. ശാശ്വതമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാർ പ്രതിഷേധം നടത്തുകയാണ്. ലോറി പൂർണ്ണമായും ഉയർത്തി.

സ്കൂൾ വിട്ട് നടന്നു പോകുകയായിരുന്ന കുട്ടികളുടെ നേരെ സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറുകയായിരുന്നു. മൂന്ന് മൃതദേഹങ്ങൾ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു പെൺകുട്ടിയുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലുമാണുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News