മലപ്പുറം: പാർട്ടിക്കുള്ളിൽ എന്ത് പ്രശനമുണ്ടെങ്കിൽ അത് തീർക്കാൻ പാണക്കാട്ട് തറവാട്ടിൽ തങ്ങളുണ്ടെന്ന വിശ്വാസം കൂടിയായിരുന്നു അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള പ്രവർത്തകരുടെ വിശ്വാസം. മുസ്ലീം ലീഗിലെ അവസാന വാക്ക് കൂടിയായിരുന്നു എല്ലായ്പോഴും അദ്ദേഹം. മുസ്ലീം ലീഗിൻറെ ഏറ്റവും തിളക്കമാർന്ന വിജയ കാലം തങ്ങളുള്ളപ്പോഴാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം മഹല്ലുകളുടെ ചുമതല വഹിച്ച ബഹുമതി തങ്ങൾക്ക് തന്നെയാണ്.
19 വർഷം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻറായിയിരുന്ന തങ്ങൾ സത്യത്തിൻറെയും നീതിയുടെയും പക്ഷത്ത് നിന്ന നേതാവെന്നാണ് ഇ ടി മുഹമ്മദ് ബഷീർ എംപി വിശേഷിപ്പിച്ചത്.ങ്ങളുടെ ഉറച്ച നിലപാടുകൾ പല പ്രശ്നങ്ങളുടെയും പരിഹാരത്തിന് സഹായകമായെന്നാണ് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയത്.
1947 ജൂൺ 15ന് പിഎംഎസ്എ പൂക്കോട തങ്ങളുടെ മൂന്നാമത്തെ മകനായാണ് ഹൈദരലി ശിഹാബ് തങ്ങൾ ജനിച്ചത്. കേരളത്തിലെ നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു. 2009ൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തോടെയാണ് ഹൈദരലി ശിഹാബ് തങ്ങൾ മുസ്ലീം ലീഗിന്‍റെ അമരത്തേക്ക് എത്തിയത്.
13 വർഷത്തോളമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിൽ തുടർന്നുവരിക എന്നത് തന്നെ അദ്ദേഹത്തിൻറെ സംഘടനാ മികവിൻറെ ബലമാണ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലായിരുന്നു തങ്ങളുടെ സംഘടനാ പ്രവർത്തനങ്ങളുടെ ആദ്യം ഘട്ടം. വിദ്യാർഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രസിഡന്റായി രാഷ്ട്രീയ ചുമലതല ആദ്യമായി ഏറ്റെടുത്തു. 1973-ൽ സമസ്തയുടെ വിദ്യാർഥി സംഘടനയായ എസ്.എസ്.എഫ് രൂപീകരിച്ചപ്പോൾ സ്ഥാപക പ്രസിഡന്റായി. 1979-വരെ പദവിയിൽ തുടർന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി 1983ൽ ചുമതലയേറ്റു. പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിലെ തന്നെ നിർണ്ണായക തീരുമാനം പറയുന്ന ഘട്ടത്തിൽ വരെയും മുസ്ലിം ലീഗിനെ എത്തിച്ചത് തങ്ങളായിരുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...