THiruvananthapuram : ആലുവയിൽ ചരക്ക് വണ്ടി പാലം തെറ്റിയത്തിനെ (Train Derail) തുടർന്ന് ഉണ്ടായ ഗതാഗത തടസം മൂലം തിരുവനന്തപുരം ഡിവിഷനിലെ 11 ട്രെയിനുകള്‍ റദ്ദാക്കി. അതേസമയം ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാളം തെറ്റിയ നാലിൽ മൂന്ന് ബോഗികൾ പാളത്തിൽ നിന്ന് നീക്കി കഴിഞ്ഞു. ഇതിനെ തുടർന്ന് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. അതേസമയം അപകടകാരണം വ്യക്തമല്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. റെയിൽവെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം-ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ-എറണാകുളം സ്പെഷ്യല്‍, പാലക്കാട്-എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു, ഷൊര്‍ണൂര്‍-എറണാകുളം മെമു, ഗുരുവായൂര്‍ - തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം - കണ്ണൂര്‍, കോട്ടയം - നിലമ്പൂര്‍ എക്സ്പ്രസ്, നിലമ്പൂര്‍ - കോട്ടയം എക്സ്പ്രസ്, ഗുരുവായൂര്‍ - നിലമ്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ്, തിരുവനന്തപുരം-തിരിച്ചറിപ്പള്ളി ഇന്‍റര്‍സിറ്റി എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
ALSO READ: ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടു
നിലവിൽ ഗതാഗതം ഉച്ചയ്ക്ക് മുമ്പായി തന്നെ പുനഃസ്ഥാപിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. വ്യാഴാഴ്ച രാത്രി 10.25 നാണ് ചരക്ക് വണ്ടി പാലം തെറ്റിയത്. ആന്ധ്രയിൽ നിന്ന് കൊല്ലത്തേക്ക് സിമന്‍റുമായി പോകുകയായിരുന്ന ചരക്ക് വണ്ടി മൂന്നാം ട്രാക്കിലേക്ക് കടക്കുമ്പോളാണ് പാളം തെറ്റിയത്.
ALSO READ: Girls Missing: ബംഗളൂരുവിൽ കണ്ടെത്തിയ ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടിയെ ഇന്ന് കോഴിക്കോടെത്തിക്കും
ഇതിനെ തുടർന്ന് മൂന്ന് ട്രെയിനുകൾ മുമ്പ് തന്നെ റദ്ദാക്കിയിരുന്നു. കണ്ണൂർ ഇൻറർസിറ്റി, ഗുരുവായൂർ-തിരുവനന്തരം, പുനലൂർ - ഗുരുവായൂർ, നിലമ്പൂർ-കോട്ടയം തീവണ്ടികളാണ് റദ്ദക്കിയത്. ചരക്ക് വണ്ടി മൂന്നാം ട്രാക്കിലേക്ക് കടക്കുമ്പോൾ രണ്ട് ബോഗികൾ ചരിഞ്ഞത്. വീലുകളും മറ്റും തെറിച്ചു പോയി.
ALSO READ: Girls Missing: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെക്കൂടി കണ്ടെത്തി!
പുലർച്ചെയോടെ കൊച്ചിയിൽ നിന്നും ബ്രേക്ക്ഡൗൺ ഫെസിലിറ്റി ട്രെയിനെത്തി ക്രെയിനുപയോഗിച്ച് ഒരു വരി ഗതാഗതം ഇരുവശത്തേക്കും പൂർത്തിയാക്കി. മാവേലി എക്സപ്രസ് ഉൾപ്പടെ അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. അപകടത്തെ തുടർന്ന് പല ട്രെയിനുകളും മണിക്കൂറുകളോളം പിടിച്ചിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...