തിരുവനന്തപുരം: അഭയ കേസിലെ (Sister Abhaya murder case) പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. പരോൾ നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. പ്രതികൾക്ക് 90 ദിവസം പരോൾ അനുവദിച്ചത് സുപ്രീംകോടതി (Supreme court) നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി ആണെന്നാണ് ജയിൽ ഡിജിപിയുടെ വിശദീകരണം.
അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹർജി നൽകിയത്. പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി ആണെന്ന ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്ന് ഹർജിക്കാരന്‍ ആരോപിക്കുന്നു.
ALSO READ: ആത്മഹത്യയിൽ നിന്ന് കൊലപാതകത്തിനുള്ള കോടതി വിധി; Sister Abhaya കേസിന്റെ ആ 28 വർഷം
സുപ്രീംകോടതി ഉത്തരവ് പ്രകാരം, ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുള്ളത്. സിബിഐ കോടതി (CBI Court) ശിക്ഷിച്ച് അഞ്ച് മാസം തികയും മുന്‍പ് പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. അഭയ കേസിലെ പ്രതികൾക്ക് ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്നും കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈപവർ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സിടി രവികുമാറിന്റെ ഉത്തരവിന്റെ കോപ്പിയും ഹർജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
ഹൈക്കോടതിയെ മറികടന്ന് സംസ്ഥാന സർക്കാർ (State government) പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭയകേസിൽ ജീവപര്യന്തം കഠിന തടവിന് കോടതി ശിക്ഷിച്ച തോമസ് കോട്ടൂർ, സെഫി എന്നിവർക്ക് കഴിഞ്ഞ മെയ് 11നാണ് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത്. അഞ്ച് മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപാണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. തോമസ് കോട്ടൂരും സെഫിയും ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി അഞ്ച് തവണ പരിഗണിച്ചെങ്കിലും ജാമ്യം അനുവദിക്കാതെ മാറ്റി വയ്ക്കുകയായിരുന്നു.
ALSO READ: Sister Abhaya Case: ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റക്കാർ
28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.