കാസര്‍ഗോഡ്: നിരോധിച്ച 1000 രൂപയുടെ വ്യാജ നോട്ടുകള്‍ അടച്ചിട്ട വീട്ടില്‍ നിന്നും പോലീസ് പിടികൂടി. ബദിയടുക്ക മുണ്ട്യത്തടുക്കയില്‍ ശാഫി എന്നയാളുടെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നുമാണ് പോലീസ് ഈ നോട്ടുകള്‍ കണ്ടെത്തിയത്.
Also Read: Aruvikkara Murder Update: അമ്മായിയമ്മയ്ക്ക് പിന്നാലെ ഭാര്യയും മരിച്ചു, ഗൃഹനാഥന്‍റെ നില ഗുരുതരം
വീട്ടില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബദിയടുക്ക എസ്ഐ കെപി വിനോദ് കുമാറും സംഘവും നടത്തിയ റെയ്‌ഡിലാണ് കട്ടിലിന്റെ മുകളില്‍ നിന്നും അഞ്ച് ചാക്കുകളിലായി നോട്ടുകള്‍ പിടിച്ചെടുത്തത്. ഇതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. നോട്ടുകളെ കുറിച്ച് കൂടുതൽ വിവരമൊന്നും പോലീസിന് ലഭിച്ചിട്ടില്ല. പിടിച്ചെടുത്ത നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
Also Read: Gajalakshmi Rajyog: ഗജലക്ഷ്മി രാജ യോഗം ഈ രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി!
മുഖ്യമന്ത്രിക്ക് എതിരെയുള്ള കേസിൽ ലോകായുക്ത വിധി ഇന്ന്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയുള്ള ഹർജിയിൽ ലോകായുക്ത വിധി ഇന്ന്. ഇവരിൽ ഇപ്പോൾ അധികാരസ്ഥാനത്തുള്ളതു പിണറായി വിജയൻ മാത്രമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ വിധി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.ടി. ജലീലിന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത് ഈ ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്നാണ്. ഇന്നത്തെ വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് പറയുന്നത്. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഈ കേസ് വീണ്ടും പരിഗണിക്കുന്നത്. ഈ കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വലിയ വിവാദമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...