തിരുവനന്തപുരം: ആറ്റിങ്ങലിൽ ബിജെപി പ്രവർത്തകർ സിപിഎമ്മിലേക്ക്. വക്കം പഞ്ചായത്തിലെ ബിജെപി പ്രവർത്തകരാണ് സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്. പാർട്ടി വിട്ടതിൽ ഒബിസി മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് തങ്കരാജ് ഉൾപ്പെടെയുള്ളവരുണ്ട്.
അഞ്ച് ബൂത്ത് ഭാരവാഹികൾ ഉൾപ്പെടെയാണ് ബിജെപി വിട്ടത്. വി മുരളീധരൻ അടക്കമുള്ള ബിജെപി നേതാക്കളുടെ ഏകപക്ഷീയമായ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ പ്രവർത്തകരെ സ്വീകരിച്ചു.
ALSO READ: കേരളം ചുട്ടുപൊള്ളുന്നു! ഈ ജില്ലയിൽ താപനില 40 ഡിഗ്രിയിലേയ്ക്ക്
അതേസമയം, ആറ്റിങ്ങൽ പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. റഷ്യയിലെ പുടിനെ പോലെ ഏകാധിപതിയാകാനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോദിയെന്നും ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ജനം കോൺഗ്രസിനൊപ്പം നിൽക്കുമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണം കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്. അതിനു അവർക്ക് ലഭിച്ചിരിക്കുന്ന അവസരം യുക്തിപൂർവം വിനിയോഗിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ 3 വർഷം എം പി ഫണ്ട് വെട്ടിക്കുറച്ചു. പക്ഷേ കിട്ടിയ ഫണ്ട് മുഴുവൻ മണ്ഡലത്തിനു വേണ്ടി വിനിയോഗിച്ച ഒരു സമ്പൂർണ പാർലമെന്റേറിയനാണ് അടൂർ പ്രകാശ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ്റിങ്ങൽ പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ യു ഡി എഫ് സ്ഥാനാർഥി അഡ്വ അടൂർ പ്രകാശ്, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വർക്കല കഹാർ, മുൻ എം പി പീതാംബരകുറുപ്പ്, ജി സുബോധൻ, ആർ എസ് പി നേതാവ് എറവൂർ പ്രസന്ന കുമാർ, കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യു ഡി എഫ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.