Thiruvananthapuram: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ Puthuppally വിട്ട് തിരുവന്തപുരം നഗരത്തോട് ചേർന്നുള്ള ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തയെ തള്ളി മുൻ മുഖ്യമന്ത്രി Oommen Chandy. കഴിഞ്ഞ 51 വർഷമായി ഉമ്മൻചാണ്ടിയാണ് കേരള നിയമസഭയിൽ (Kerala Assembly) പുതുപ്പള്ളിയുടെ പ്രതിനിധിയായി എത്തിയിരുന്നത്.
പുതുപ്പള്ളി മാറി വേറൊരുടത്തേക്ക് മാറുന്നു എന്നുള്ള ഒരു ചേദ്യമില്ല. പുതുപ്പള്ളി തന്റെ ജീവിതത്തോടെ അലിഞ്ഞ് ചേർന്നാതാണെന്നും ജീവിതം അവസാനിക്കുന്നത് വരെ അത് അങ്ങനെ തന്നെ തുടരുമെന്ന് ഉമ്മൻചാണ്ടി (Oommen Chandy) തിരുവനന്തപുരത്ത് മാധ്യമങ്ങളോടായി പറഞ്ഞു. 1970 മുതലാണ് ഉമ്മൻചാണ്ടി കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിന്ന് ജനപ്രതിനിധിയായി സംസ്ഥാന നിയമസഭയിൽ എത്തുന്നത്.
ALSO READ: Kerala Assembly Election 2021: ബിജെപി സംസ്ഥാനതല യോഗം ഇന്ന് തൃശൂരിൽ
എന്നാൽ സ്ഥാനാർഥി നിർണയം മുഴുവൻ കൈകാര്യം ചെയ്യുന്നത് KPCC നിർവാഹകത സമിതിയും ഹൈ കമാൻഡും ചേർന്നാണെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയം ഉടൻ തന്നെ പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം ബിജെപിയുടെ ഒ.രാജഗോപാൽ (O Rajagopal) പ്രതിനിധീകരിക്കുന്ന നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകൾ. ഇതു സംബന്ധിച്ച് തിരുവനന്തുപുരത്തെ ചില നേതാക്കൾ കെപിസിസിയെ സമീപിച്ചുരുന്നു. എന്നാൽ അതിനുള്ള മറുപടി എഴുതി നൽകിട്ടുണ്ടെന്ന് ഉമ്മൻചാണ്ടി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...