മലബാറിന്‍റെ പുതുപ്രതീക്ഷയായി രാമനാട്ടുകര ടെക്നോളജി പാര്‍ക്ക്

2022 ജനുവരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതോടെ രണ്ട് പതിറ്റാണ്ട് കാലത്തോളം ജനങ്ങള്‍ കാത്തിരുന്ന കിന്‍ഫ്ര ടെക്നോളജി പാര്‍‌ക്ക് യാഥാര്‍ത്ഥ്യമായി.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 11, 2022, 06:40 PM IST
  • ജൂണ്‍ 13 ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക് സ്റ്റാന്‍റേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യും.
  • 27 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്.
  • പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും വന്‍തോതില്‍ തൊഴില്‍ ലഭിക്കും.
മലബാറിന്‍റെ പുതുപ്രതീക്ഷയായി രാമനാട്ടുകര ടെക്നോളജി പാര്‍ക്ക്

മലപ്പുറം: വിവരസാങ്കേതികവിദ്യാ വ്യവസായ രംഗത്ത് മലബാറിന്‍റെ പുതുപ്രതീക്ഷയാണ് വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള കോഴിക്കോട് രാമനാട്ടുകരയിലുള്ള  കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക്. ഇതിന്‍റെ ഒന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജൂണ്‍ 13 ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക് സ്റ്റാന്‍റേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യും. 

കോഴിക്കോട് കിന്‍ഫ്ര ടെക്നോളജി  പാര്‍ക്കിന്‍റെ തടസ്സങ്ങള്‍ നീക്കുന്നതിനായി വ്യവസായ വകുപ്പുമന്ത്രിയുമായി സംസാരിക്കുകയും അദ്ദേഹം സജീവമായി തന്നെ ഇടപെടല്‍ നടത്തുകയും ചെയ്തു. 2021 ഡിസംബര്‍ മാസത്തില്‍ വ്യവസായ വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബേപ്പൂര്‍ മണ്ഡലത്തിലെ രാമനാട്ടുകരയില്‍ കിന്‍ഫ്ര ടെക്നോളജി  പാര്‍ക്ക് സ്ഥാപിക്കുന്നതിലുള്ള തടസ്സങ്ങള്‍ നീങ്ങിയത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക സംബന്ധിച്ച് അന്തിമ ധാരണയായത് ആ യോഗത്തില്‍ വെച്ചായിരുന്നു.

Read Also: ചെരുപ്പ് ധരിച്ച് തിരുപ്പതി ക്ഷേത്ര നടയിൽ; നയൻതാരയ്ക്കും വിഘ്നേശിനും വക്കീൽ നോട്ടീസ്; വിശദീകരണവുമായി താരദമ്പതികൾ 

2022 ജനുവരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതോടെ രണ്ട് പതിറ്റാണ്ട് കാലത്തോളം ജനങ്ങള്‍ കാത്തിരുന്ന കിന്‍ഫ്ര ടെക്നോളജി പാര്‍‌ക്ക് യാഥാര്‍ത്ഥ്യമായി. 27 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്. പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ അഭ്യസ്തവിദ്യരായ  യുവാക്കള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും വന്‍തോതില്‍ തൊഴില്‍ ലഭിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News