Kerala School Opening: പതിമൂന്നാം തീയതി വരുന്ന സുപ്രീം കോടതി വിധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നതിനുള്ള തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാങ്കേതിക സമിതി സകൂള്‍ തുറക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയെന്നും സ്‌കൂള്‍ തുറക്കുന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ ശേഷി കൂടിയതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കുന്നതിന് (School Opening) മുമ്പ് വാക്‌സീന്‍ വേണ്ടായെന്നാണ് ശുപാര്‍ശയിൽ പറയുന്നത്. എന്നാല്‍ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വി ശിവൻ കുട്ടി കുറ്റപ്പെടുത്തി.
നേരത്തെ സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ തീരുമാനിച്ചിരുന്നു. വാക്സീനേഷൻ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതൽ ഇളവുകളിലേക്ക് നീങ്ങാൻ സർക്കാരിന് കരുത്താകുന്നത്. ഈ മാസം മുപ്പതിനകം സമ്പൂർണ്ണ ആദ്യഡോസ് വാക്സിൻ (Covid Vaccine) കവറേജാണ് ലക്ഷ്യം.
വാക്സീനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേർക്ക് ഒരു ഡോസും 50 ശതമാനം പേർക്ക് രണ്ട് ഡോസും നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA