തിരുവനന്തപുരം: പ്രമാദമായ സിസ്റ്റർ അഭയ കേസിൽ ക്നാനായ കത്തോലിക്ക സഭയുടെ വൈദികൻ തോമസ് എം കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റകാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. നാളെ ശിക്ഷ പ്രഖ്യാപിക്കും. 28 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ന് വിധി വന്നത്. ഒന്നര വർഷത്തിനുള്ളിൽ വിചാരണ ഡിസംബർ 10ന് പൂർത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.
പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അഭയ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത് സിബിഐയുടെ (CBI) അന്വേഷണം കണ്ടെത്തിയത് കോടതി ശരിവെച്ചു. ഇതിനെ തുടർന്ന് കോടലി കൊണ്ട് അഭയുടെ തലയ്ക്കടിച്ച് കൊന്ന് കിണറ്റിൽ തള്ളിയിടുകയായിരുന്നു. ഫാ കോട്ടൂരിനെതിരെ കൊല കുറ്റം, അതിക്രമിച്ച കയറൽ, തെളിവ് നശിപ്പക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സ്റ്റെഫിക്കെതിരെ കൊല കുറ്റവും തെളിവ് നശിപ്പിക്കലുമാണ് ചുമത്തിയിരിക്കുന്നത്.
ALSO READ: Sister Abhaya Murder Case: ഇരുപത്തിയെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിധി ഇന്ന്
പൊലീസിന്റേയും ക്രൈ ബ്രാഞ്ചിന്റെയും പ്രഥമിക അന്വേഷണങ്ങിൽ അഭയുടെ കൊലപാതകം (Sister Abhaya Murder) ആത്മഹത്യയെന്ന് മാത്രമാണെന്ന് പറഞ്ഞ് കേസ് അട്ടമറിക്കുകയായിരുന്നു. തുടർന്ന് സിബിഐ അന്വേഷണത്തിലെ റിപ്പോർട്ട് മൂന്ന് തവണ കോടതി തള്ളിയാണ് ചരിത്ര പ്രധാനമായ കേസിന്റെ വഴി തിരിവിലേക്ക് എത്തിയത്. ശേഷം 2008ൽ ഫാ.തോമസ് കോട്ടൂരിനെയും ഫാ. ജോസ് പുതൃക്കയിലിന്നെയും സിസ്റ്റർ സ്റ്റെഫിയെയും പ്രതി ചേർത്ത് സിബിഐ അറസ്റ്റ ചെയ്യുകയായിരുന്നു. കേസിൽ ഫാ.തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലും, സിസ്റ്റർ സെഫിയേയും കൂടാതെ എസ്ഐ അഗസ്റ്റിനേയും സിബിഐ അറസ്റ്റ് ചെയ്തു. എന്നാൽ കുറ്റപത്രം നൽകുന്നതിന് മുൻപ് എസ്ഐ അഗസ്റ്റിൻ ആത്മഹത്യ ചെയ്തു.
ALSO READ: അഭയ കേസ്: സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മം കൃത്രിമ൦!!
എന്നാൽ പിന്നീട് ജോസ് പിതൃക്കയിൽ വിടുതൽ ഹർജിയിലൂടെ പ്രതി പട്ടികയിൽ നിന്ന് ഒഴുവായി. കൂടാതെ തെളിവ് നശിപ്പിച്ച എസ്പി മൈക്കളിനെയും പ്രതികളുടെ പട്ടികയിൽ നിന്ന് വിചാരണ കോടതി ഒഴുവാക്കിയിരുന്നു. മേഷ്ണത്തിനെത്തിയ മോഷ്ടാവായിരുന്ന അടയ്ക്ക രാജുവിന്റെ മൊഴിയും മറ്റ് 49ത് നിർണായക മൊഴികളമാണ് കേസിന് നിർണാകമായത്. സിസ്റ്റർ സ്റ്റെഫി കന്യകയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സര്‍ജറി ചെയ്തുവെന്നാണ് ഡോക്ടര്‍ മൊഴി നല്കി. അഭയ കേസിലെ പ്രോസിക്യൂഷന് പത്തൊന്‍പതാം സാക്ഷിയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി ഡോക്ടര്‍ ഡോ. ലളിതാംബിക കരുണാകരന്റെ ഈ മൊഴിയും നിർണായകമായി.