തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ റെയില്‍വേ 30 ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി.
മെയ് എട്ടു മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുനെല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ, മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി-എറണാകുളം, മംഗലാപുരം-തിരുവനന്തപുരം, നിസാമുദ്ദീന്‍-തിരുവനന്തപുരം വീക്ക്‌ലി എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ ട്രെയിനുകളുടെ വരവും തിരിച്ച്പോക്കും ഉണ്ടായിരിക്കില്ല.
Also Read: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ
ഇന്നലെ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല്‍പ്പതിനായിരം കടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും വ്യക്തമാക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. ഇതിനിടയിൽ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്കാണ്. 3,980 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയി.
Also Read: Mumbai: 21 കോടിയുടെ യൂറേനിയവുമായി രണ്ടുപേർ മുംബൈയിൽ പിടിയിൽ
കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നു അതിന് പിന്നാലെയാണ് ഇന്നത്തെ റെക്കോര്‍ഡ് കുതിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.