Stray Dog Attack: കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; സ്ത്രീക്ക് നേരെ കൂട്ടത്തോടെ പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പിലാത്തറ ടൗണിലെ ഒരു വീട്ടിൽ ക്ലോറിനേഷൻ ചെയ്യുവാൻ പോയ സമയത്താണ് വീടിന് സമീപമുണ്ടായിരുന്ന തെരുവ് നായ്ക്കൾ കൂട്ടത്തോടെ വന്ന് അക്രമിക്കാൻ ശ്രമിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 02:58 PM IST
  • തലനാരിഴയ്ക്കാണ് കുടുതൽ കടിയേൽക്കാതെ രക്ഷപെട്ടത്.
  • മൂന്നു വർഷം മുമ്പ് രാധാമണിയെ പിലാത്തറ ഭാഗത്ത് നിന്നും തെരുവ് നായ കടിച്ചിരുന്നു.
  • പിലാത്തറ ടൗണിലും പരിസരങ്ങളിലും തെരുവ് നായിക്കൾ വർധിച്ചിരിക്കുകയാണ്.
Stray Dog Attack: കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; സ്ത്രീക്ക് നേരെ കൂട്ടത്തോടെ പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: പിലാത്തറയിൽ സ്ത്രീക്ക് നേരെ തെരുവ് നായ ആക്രമണം. ചെറുതാഴം പഞ്ചായത്ത് അഞ്ചാം വാർഡ് ആശവർക്കർ കെ.പി. രാധാമണിക്ക് നേരെയാണ് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. പിലാത്തറ ടൗണിലെ ഒരു വീട്ടിൽ ക്ലോറിനേഷൻ ചെയ്യുവാൻ പോയ സമയത്താണ് വീടിന് സമീപമുണ്ടായിരുന്ന തെരുവ് നായ്ക്കൾ കൂട്ടത്തോടെ വന്ന് അക്രമിക്കാൻ ശ്രമിച്ചത്. നായ്ക്കൾ കൂട്ടത്തോടെ വന്ന് രാധാമണിയെ കടിക്കാൻ ശ്രമിച്ചു. നായക്കൾ സാരിയിൽ കടിച്ചതോടെ രാധാമണി ബഹളം വെക്കുകയും കയ്യിലുണ്ടായിരുന്ന ബാഗ് കൊണ്ട്  നായ്ക്കളെ പ്രതിരോധിക്കുകയും ചെയ്തു.

തലനാരിഴയ്ക്കാണ് കുടുതൽ കടിയേൽക്കാതെ രക്ഷപെട്ടത്. മൂന്നു വർഷം മുമ്പ് രാധാമണിയെ പിലാത്തറ ഭാഗത്ത് നിന്നും തെരുവ് നായ കടിച്ചിരുന്നു. പിലാത്തറ ടൗണിലും പരിസരങ്ങളിലും തെരുവ് നായിക്കൾ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പും പിലാത്തറയിൽ തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു. തെരുവ് നായ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

കൊല്ലത്ത് ഇഞ്ചക്ഷൻ എടുത്ത 11 രോഗികൾക്ക് ദേഹാസ്വാസ്ഥ്യം

കൊല്ലം: ഇഞ്ചക്ഷൻ എടുത്തതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ദേഹാസ്വാസ്ഥ്യം. സംഭവത്തെ തുടർന്ന് എട്ടു പേരെ ഐസിയുവിലേക്കും മൂന്ന് കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. പുനലൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാക്കിയിരുന്നവരായിരുന്നു ഈ പതിനൊന്നു പേരും.

ഇവർ പേ വാർഡിലായിരുന്നു കിടന്നിരുന്നത്.  ഏതാണ്ട് എട്ടരയോടെയായിരുന്നു ഇവർക്ക് ഇഞ്ചക്ഷൻ നൽകിയത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രാഗികൾക്ക് അസ്വസ്ഥത ഉണ്ടാകാൻ തുടങ്ങി.  ഒപ്പം കുട്ടികൾ അതിശക്തമായി കരയാനും തുടങ്ങി. അസ്വാഭാവികത തോന്നിയ ജീവനക്കാർ മുതിർന്നവരെ ഉടൻ തന്നെ ഐസിയുവിലേക്കും കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്.

ഇതിനിടയിൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് അയക്കുന്നതിനുള്ള കാലതാമസവും ആംബുലൻസിൽ ആശുപത്രി ജീവനക്കാർ കയറാതിരുന്നതും സംഘർഷത്തിന് ഇടയാക്കിയിരുന്നു. രോഗികളുടെ പേര് വിവരങ്ങളോ വ്യക്തമായ കണക്കോ ആശുപത്രി അധികൃതർ നൽകാത്തതും പൊതുജനങ്ങളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിനും കാരണമായി. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസെത്തി.  മരുന്ന് മാറി നൽകിയതാനോ സംഭവത്തിന് പിന്നിലെന്ന സംശവുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News