Sub Inspector Death: ചീട്ടുകളി സംഘത്തെ പിടിക്കാൻ ശ്രമിക്കവേ എസ്ഐ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Sub Inspector died: രണ്ടാം നിലയിൽ നിന്ന് വീണ് പരിക്കുപറ്റിയ എസ്ഐ ജോബി ജോർജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Written by - Zee Malayalam News Desk | Last Updated : May 14, 2023, 08:54 AM IST
  • രാമപുരം പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വച്ചാണ് അപകടം ഉണ്ടായത്
  • തൊഴിലാളികൾ ചീട്ടുകളിച്ച് ബഹളം ഉണ്ടാക്കുന്നതായി അറിഞ്ഞ് ജോബിയും സിപിഒ വിനീത് രാജും ഒരു മിച്ചാണ് സ്ഥലത്തെത്തിയത്
  • കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വാതിൽ തൊഴിലാളികൾ തുറക്കാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറക്കാൻ ശ്രമിക്കുമ്പോൾ പിന്നിലേക്ക് വീഴുകയായിരുന്നു
Sub Inspector Death: ചീട്ടുകളി സംഘത്തെ പിടിക്കാൻ ശ്രമിക്കവേ എസ്ഐ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കോട്ടയം: ചീട്ടുകളി സംഘത്തെ പിടിക്കാൻ പോയ എസ്ഐ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. രാമപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ ജോബി ജോർജാണ് മരിച്ചത്. ഇന്നലെ നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടെ ചീട്ടുകളി സംഘത്തെ പിടിക്കാൻ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. രണ്ടാം നിലയിൽ നിന്ന് വീണ് പരിക്കുപറ്റിയ ജോബിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാമപുരം പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വച്ചാണ് അപകടം ഉണ്ടായത്.  തൊഴിലാളികൾ ചീട്ടുകളിച്ച് ബഹളം ഉണ്ടാക്കുന്നതായി അറിഞ്ഞ് ജോബിയും സിപിഒ വിനീത് രാജും ഒരു മിച്ചാണ് സ്ഥലത്തെത്തിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വാതിൽ തൊഴിലാളികൾ തുറക്കാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറക്കാൻ ശ്രമിക്കുമ്പോൾ  പിന്നിലേക്ക് വീഴുകയായിരുന്നു.

ALSO READ: Dr.Vandana Murder: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ല; പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്ന് മൊഴി

പൊൻകുന്നം ചിറക്കടവ് സ്വദേശിയാണ് ജോബി ജോർജ്. രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ എസ്ഐയെ പാലായിലെ ടിഎച്ച്ക്യു ഹോസ്പിറ്റലിലും തുടർന്ന് പാലാ മാർ സ്ലീവാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു. മൃതദേഹം മാർ സ്ളീവാ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News