തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളിൽ സ്ഥാപിച്ച എ ഐ ക്യാമറകളെ കുറിച്ച് പഠിക്കാൻ തമിഴ്നാട് ഗതാഗത വകുപ്പിലെ സംഘം എത്തി. എ ഐ ക്യാമറകൾ സ്ഥാപിച്ചതിന് പിന്നാലെ അപകട നിരക്കും റോഡ് അപകടങ്ങളിലെ മരണ നിരക്കും വലിയ രീതിയിൽ കുറഞ്ഞതിനെ കുറിച്ച് മനസിലാക്കാനാണ് തമിഴ്‌നാട് ഗതാഗത വകുപ്പ് സംഘം കേരളത്തിൽ എത്തിയത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിൽ എ ഐ ക്യാമറകൾ സ്ഥാപിച്ചതിനെ തുടർന്ന് ഗതാഗത അപകട നിരക്കും റോഡ് അപകട മരണനിരക്കും ഗണ്യമായി കുറഞ്ഞതിനെ കുറിച്ച് കൂടുതൽ അറിയുവാൻ തമിഴ്നാട് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് എത്തി. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ സന്നിഹിതനായിരുന്നു. ക്യാമറയുടെ പ്രവർത്തനങ്ങളെ കുറിച്ചും ചുരുങ്ങിയ കാലം കൊണ്ട് കേരളം ഈ മേഖലയിൽ നേടിയ പുരോഗതിയെക്കുറിച്ചും അവർ വിശദമായി മനസ്സിലാക്കി...
ALSO READ: പാലങ്ങൾക്ക് താഴെ ജിം, ഫുട്ബോൾ ടർഫ്..; പുത്തൻ പദ്ധതിയുമായി ടൂറിസം വകുപ്പ്
നേരത്തെ, എ ഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി അറിയിച്ചിരുന്നു. 2022 ജൂൺ മാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളിൽ 344 പേർ മരിക്കുകയും 4172 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ എ ഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം 2023 ജൂൺ മാസം റോഡപകടങ്ങൾ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞെന്നായിരുന്നു മന്ത്രി പറഞ്ഞത്.
കെഎസ്ആർടിസി - സ്വിഫ്റ്റ് വാങ്ങിയ പുതിയ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്
കെഎസ്ആർടിസി - സ്വിഫ്റ്റ് വാങ്ങിയ പുതിയ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. 27 സീറ്റുകളും,15 സ്ലീപ്പർ സീറ്റുകളുമാണുള്ളത്. എല്ലാ സീറ്റുകളിലും, ബെർത്തുകളിലും ചാർജിംഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ലഗേജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യം ഉണ്ട്.
കെഎസ്ആർടിസി - സ്വിഫ്റ്റിൽ നിന്നും വിഭിന്നമായി പുതിയ ഡിസൈനിലാണ് ഈ ബസിന്റെ രൂപ കൽപ്പന. യാത്രക്കാരിൽ നിന്നുള്ള പ്രതികരണം അനുസരിച്ച് ഇത് പോലുള്ള പുതിയ ഡിസൈൻ ഉപയോഗിക്കാനാണ് തീരുമാനം. സുരക്ഷയ്ക്ക് 2 എമർജസി വാതിലുകളും, നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും ഉണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യം ഉണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം - കാസർഗോഡ് റൂട്ടിൽ ഒരു എ.സി ബസും ഒരു നോൺ എസി ബസുമാണ് പരീക്ഷണാർത്ഥത്തിൽ സർവ്വീസ് നടത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...