വയനാട്: വയനാട് തിരുനെല്ലി പനവല്ലിയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി. പുലർച്ചെയാണ് കടുവ ജനവാസ മേഖലയിലിൽ ഇറങ്ങിയത്. കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലി തെങ്ങുംമൂട്ടിൽ സന്തോഷിന്റെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെയാണ് കൊന്നത്.
പുലർച്ചെ പശുവിനെ കറക്കാനിറങ്ങിയപ്പോഴാണ് കടുവ പശുക്കിടാവിനെ പിടിക്കുന്നത് കണ്ടത്. ബഹളം വച്ചതോടെ കടുവ പ്രദേശത്ത് നിന്ന് ഓടിമറിഞ്ഞു. തിരുനെല്ലിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാൽപ്പാടുകളും ആക്രമണരീതിയും പരിശോധിച്ച് മേഖലയിൽ എത്തിയത് കടുവ തന്നെയാണെന്ന് സ്ഥിരീകരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ മറ്റൊരു വീട്ടിലും കടുവയെത്തിയതായി പ്രദേശവാസികൾ പറയുന്നു. പട്ടിയുടെ കുരകേട്ട് ഇറങ്ങി നോക്കിയപ്പോൾ കടുവ ഓടിമറഞ്ഞെന്നാണ് നാട്ടുകാർ പറയുന്നത്.
ALSO READ: Tiger Attack: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം
തിരുനെല്ലിയിൽ മുൻപും കടുവയുടെ ആക്രമണം നേരിട്ടിരുന്നു.പനവല്ലിയിൽ രണ്ട് കർഷകരുടെ വീടുകളിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വരകിൽ വിജയൻറെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കൊന്നു. പുളിക്കൽ റോസയുടെ പശുക്കിടാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...