Tiger attack Idukki: ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം; കടുവയെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ച് വനംവകുപ്പ്

Tiger attack: കടുവയുടെ വഴിത്താരകൾ മനസിലാക്കി ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കും. 15 പേരടങ്ങുന്ന രണ്ട് സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 01:26 PM IST
  • കടുവയെ കണ്ടെത്താൻ ഡ്രോൺ ഉപയോ​ഗിച്ച് നിരീക്ഷണം നടത്തും
  • നെയ്മകാട്, പെരിയവര മേഖലകൾ കേന്ദ്രീകരിച്ചാണ് നിരീക്ഷണം നടത്തുന്നത്
  • മേഖലയിൽ രണ്ട് കടുവകൾ ഉള്ളതായാണ് വനംവകുപ്പിന്റെ വിലയിരുത്തൽ
Tiger attack Idukki: ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം; കടുവയെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ച് വനംവകുപ്പ്

ഇടുക്കി: മൂന്നാറിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം. കടുവയെ കണ്ടെത്താൻ ഡ്രോൺ ഉപയോ​ഗിച്ച് നിരീക്ഷണം നടത്തും. നെയ്മകാട്, പെരിയവര മേഖലകൾ കേന്ദ്രീകരിച്ചാണ് നിരീക്ഷണം നടത്തുന്നത്. മേഖലയിൽ രണ്ട് കടുവകൾ ഉള്ളതായാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. കടുവകളെ പിടികൂടുന്നതിനായി നെയ്മക്കാടിൽ മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. കടുവയുടെ വഴിത്താരകൾ മനസിലാക്കി ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കും. 15 പേരടങ്ങുന്ന രണ്ട് സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.

രണ്ട് ദിവസം കൊണ്ട് 10 കന്നുകാലികളെയാണ് കടുവ കൊന്നത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ആക്രമണം അതി രൂക്ഷമാണ്. തുടർച്ചയായ ദിവസങ്ങളിൽ കടുവ എത്തിയ നയ്മക്കാട് ഈസ്റ്റ് ഡിവിഷന് സമീപമാണ്, കഴിഞ്ഞ രാത്രിയിൽ കടുവയെ കണ്ടെത്തിയത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ എത്തിയ കടുവയല്ല ഇതെന്നാണ് പ്രാഥമിക നിഗമനം. നയ്മക്കാടിൽ ആക്രമണം നടത്തിയത് പെൺകടുവ ആണെന്നാണ് വനം വകുപ്പിന്റെ നിഗമനം. റോഡരികിൽ കണ്ടത് ആൺ കടുവയാണ്. നയ്മക്കാടിലെ തൊഴിലാളി ലയത്തിനോട് ചേർന്നുള്ള തൊഴുത്തിൽ, രണ്ട് ദിവസങ്ങളിൽ തുടർച്ചയായി ആക്രമണം ഉണ്ടായി. 10 കന്നുകാലികൾ കൊല്ലപ്പെട്ടു. മൂന്ന് കന്നുകാലികൾക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ALSO READ: Tiger attack Idukki: മൂന്നാർ രാജമലയിൽ കടുവയിറങ്ങി; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം

നയ്മക്കാടിന് പുറമേ കടലാർ, ലാക്കാട് മേഖലകളിലും കടുവയുടെ ആക്രമണം പതിവായി ഉണ്ടാകാറുണ്ട്. രണ്ട് വർഷത്തിനുള്ളിൽ നൂറിലധികം കന്നുകാലികളാണ് കൊല്ലപ്പെട്ടത്. ജനവാസ മേഖലയിൽ സ്ഥിരമായി കടുവയുടെ ആക്രമണം ഉണ്ടായതോടെ വലിയ ആശങ്കയിലാണ് ജനങ്ങൾ. വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്, നാട്ടുകാർ മൂന്നാർ ഉദുമൽപേട്ട അന്തർസംസ്ഥാന പാത കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു. വനം വകുപ്പ് മേഖലയിൽ, 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. 15 പേരടങ്ങുന്ന രണ്ട് സംഘങ്ങളായി തിരിഞ്ഞ് വ്യത്യസ്ത പ്രദേശങ്ങളിൽ നിരീക്ഷണം നടത്തും. കടുവ പതിവായി എത്തുന്ന, വഴിത്താരകൾ മനസിലാക്കി, കൂട് സ്ഥാപിച്ച്, കടുവയെ പിടികൂടുന്നതിനടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News